ജയവിജയന്‍‌മാരായി ജയന്‍

Jayan of Jayavijaya
WDWD
ഒരുകാലത്ത് കേരളത്തിലെ ഭക്തിഗാന സാമ്രാജ്യത്തിലെ ചക്രവര്‍ത്തിമാരായിരുന്നു ജയവിജയന്‍‌മാര്‍. ഇന്നു കാണുന്ന ഭക്തിഗാന ശാഖയുടെ കാസറ്റ് വിപണിയുടെ ഒക്കെ തുടക്കക്കാര്‍ അവരായിരുന്നു.

ശ്രീശബരീശാ ദീനദയാലോ, മാമല വാഴും മണികണ്ഠാ എന്നു തുടങ്ങുന്ന ഗാനം 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജയവിജയന്‍‌മാരായിരുന്നു. ഇന്ന് വിജയനില്ല. ഇരട്ട സഹോദരന്മാരില്‍ ഒരാള്‍ അകാലത്തില്‍ അന്തരിച്ചു. പക്ഷെ ആ പോരായ്മ ജയന്‍ പുറം ലോകത്തെ അറിയിച്ചില്ല.

പാടുന്നതും കാസറ്റ് ഇറക്കുന്നതും എല്ലാം ജയവിജയന്‍‌മാര്‍ എന്ന പേരിലായിരുന്നു. രണ്ട് പേര്‍ പാടുന്ന മട്ടിലുള്ള പാട്ട് ജയനുവേണ്ടിയും വിജയനുവേണ്ടിയും ജയന്‍ തന്നെ ആലപിച്ചു.

ഇരട്ട സഹോദരന്മാരായ ജയവിജയന്‍‌മാര്‍ 1939 നവംബര്‍ 19 നാണ് ജനിച്ചത്. കോട്ടയത്തെ ചൂട്ടുവേലിക്കവലയില്‍ ഗോപാലന്‍ തന്ത്രിയുടെയും നാരായണിയമ്മയുടെയും നാലു മക്കളില്‍ ഏറ്റവും ഇളയവരയിരുന്നു ഇവര്‍.

കുട്ടിക്കാലം മുതല്‍ക്കേ ഇരുവര്‍ക്കും സംഗീതത്തോട് വലിയ താത്പര്യമായിരുന്നു. ആറാം വയസ്സിലാണ് കുട്ടികള്‍ കര്‍ണ്ണാടക സംഗീതം അഭ്യസിച്ചു തുടങ്ങിയത്. എസ്.എസ്.എല്‍.സി ക്ക് ശേഷം തിരുവനന്തപുരത്തെ സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ ഉപരിപഠനം നടത്തി. ആയിടയ്ക്ക് ശ്രീ ചിത്തിരതിരുനാള്‍ ബാലരാമ വര്‍മ്മ മഹാരാജാവിന് മുന്‍പില്‍ പാടാനും ആശീര്‍വാദവും സമ്മാനവും ലഭിക്കാനും ഇരുവര്‍ക്കും ഭാഗ്യമുണ്ടായി.


2004 ല്‍ ജയന്‍ സപ്തതി പിന്നിട്ടപ്പോള്‍ ജയവിജയന്‍‌മാരുടെ സംഗീത സപര്യയുടെ 50 ആണ്ട് കൂടി പിന്നിടുകയായിരുന്നു. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ബാലമുരളീ കൃഷ്ണ എന്നിവരുടെ ശിഷ്യന്മാരായിരുന്നു ജയവിജയന്‍‌മാര്‍.

60 കളുടെ തുടക്കത്തില്‍ വിജയവാഡയിലെത്ഥി ബാലമുരളീകൃഷ്ണയുടെ ശിഷ്യത്വം സ്വീകരിച്ചു. പിന്നീടാണ് ചെമ്പൈയുടെ അടുത്തെത്തിയത്. ചെന്നൈയില്‍ മൈലാപൂരിലെ കൃഷ്ണഗാന സഭയിലായിരുന്നു ചെമ്പൈ സ്വാമിയുമൊത്തുള്ള ആദ്യത്തെ കച്ചേരി.

അര്‍ത്ഥസമ്പുഷ്ടമായ വരികള്‍ക്ക് - ഗാനങ്ങള്‍ക്ക് ആലാപനം കൊണ്ട് സവിശേഷമായ ചാരുത നല്‍കിയതാണ് ജയവിജയന്‍‌മാരുടെ വിജയം.

വിഷ്ണുമായയില്‍ പിറന്ന വിശ്വരക്ഷകാ വില്വപത്ര സദൃശ ന്യന ശരണമേകണേ എന്ന കീര്‍ത്തനത്തിന് ഈണം നല്‍കിയത് ജയവിജയന്‍‌മാരാണ്. ഭക്തലക്ഷങ്ങള്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്ന ഈ വരികള്‍ ബിച്ചു തിരുമലയുടേതാണ്. സിനിമയില്‍ പാടാനുള്ള മോഹവുമായി എച്ച്.എം.വി മൂവീസിലെത്തിയ ജയവിജയന്‍‌മാര്‍ക്ക് പ്രശസ്ത പാട്ടുകാരെ ഭക്തിഗാനം പഠിപ്പിക്കാനുള്ള അവസരംകൈവന്നു.

അവിടെ സംഗീത സംവിധായകരായിരിക്കെ പി.ലീലയെക്കൊണ്ട് ശരണമയ്യപ്പാ എന്നൊരു പാട്ടുപാടിച്ചു. സ്ത്രീ പാടുന്ന ആദ്യത്തെ അയ്യപ്പ കീര്‍ത്തനമായിരുന്നു അത്.
WEBDUNIA|




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :