സോണിയാഗാന്ധിക്ക് 61

WD
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശക്തികേന്ദ്രം സോണിയാ ഗാന്ധിക്ക് ഡിസംബര്‍ 9, ഞായറാഴ്ച അറുപത്തി ഒന്നാം പിറന്നാള്‍.

ഇന്ത്യയുടെ പ്രധാന ചാലക ശക്തികളിലൊന്നായി തീരാന്‍ നിയൊഗമെന്നോണം സോണിയ ഇവിടെ എത്തിപ്പെടുകയായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രി പദം വരെ എത്താന്‍ സോണിയക്ക് സമ്മത സൂചകമായ ഒരു മൂളല്‍ മാത്രം മതിയായിരുന്നു. പക്ഷെ വളരെ ചിന്തിച്ച ശേഷം അത് വേണ്ടെന്നു വയക്കുകയായിരുന്നു.

ഇന്ത്യയിലെ ആദ്യത്തെ കോണ്‍ഗ്രസ്സ് കൂട്ടുമുന്നണി ഭരണം സോണിയ വിഭാവന ചെയ്തതായിരുന്നു. ബി ജെ- പി യുടെ ഭരണം അട്ടിമറിച്ച് തെരഞ്ഞെടുപ്പ് വിജയം കൊയ്യാന്‍ സോണിയയുടെ നേതൃത്വത്തിന്നായി .19 പാര്‍ട്ടികളുടെ കൂട്ടുമുന്നണിയായ യു.പി.എയുടെ നേതൃത്വം പ്രായത്തിന്‍റെ വൈഷമ്യങ്ങള്‍ വകവയ്ക്കാതെ സോണിയ നയിക്കുകയാണ്.

1946 ഡിസംബര്‍ ഒമ്പതിന് ഇറ്റലിയിലെ സ്റ്റെഫാനോ -കെയ്നോ ദമ്പതികള്‍ക്കാണ് സോണിയാ ഗാന്ധി ജനിച്ചത്. ആന്‍റോണിയ മെയ്നോയെന്നായിരുന്നു സോണിയാ ഗാന്ധിയുടെ ആദ്യ പേര്.

ഇറ്റലിയിലെ കര്‍ബസ്സാനോയെന്ന ചെറിയ ഗ്രാമത്തിലായിരുന്നു ചെറുപ്പകാലം . കേംബ്രിഡ്ജില്‍ ഇംഗ്ളീഷ് പഠിച്ചു. കേംബ്രിഡ്ജില്‍ വച്ചാണ് രാജീവ് ഗാന്ധിയെ പരിചയപ്പെടുന്നത്. 1968ല്‍ ആ പരിചയപ്പെടല്‍ വിവാഹത്തിലെത്തി.

രാജീവിനൊപ്പം ഇന്ത്യയിലെത്തിയ സോണിയ 15 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഇന്ത്യന്‍ പൗരത്വം സ്വീകരിക്കുന്നത്. രാജീവിന്‍റെ രാഷ്ട്രീയഭാവിയെ കരുതിയാണ് അവര്‍ 1983ല്‍ പൗരത്വം എടുത്തത്. രാജീവ്-സോണിയ ദമ്പതികള്‍ക്ക് 1970ല്‍ രാഹുലും 1972ല്‍ പ്രിയങ്കയും ജനിച്ചു.

രാജീവ് ഗാന്ധി സ്ഫോടനത്തില്‍ അകാലമൃത്യുവിനിരയായതാണ് സോണിയയുടെ ജീവിതം മാറ്റി മറിച്ചത്. തുടര്‍ന്നുള്ള സോണിയയുടെ ജീവിതം സംഘര്‍ഷഭരിതമായിരുന്നു. കോണ്‍ഗ്രസിന്‍റെ നേതൃത്വം ഏറ്റെടുക്കാനുള്ള അണികളുടെ സമ്മര്‍ദ്ദം ആദ്യം നിരസിച്ചു. തുടര്‍ന്ന് 1998ല്‍ ഔദ്യോഗികമായി ഇന്ത്യന്‍ രാഷ്ട്രീയത്തിലേക്ക് കടന്നു വന്നു.

ആറു വര്‍ഷങ്ങള്‍ക്കു ശേഷം 2004ലെ പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സഖ്യത്തെ സോണിയ വിജയത്തിലെത്തിച്ചു. സ്വാഭാവികമായി തനിക്ക് ലഭിച്ച പ്രധാനമന്ത്രിപദം വ്യക്തിപരമായ കാരണങ്ങള്‍ എന്ന് സൂചിപ്പിച്ച് നിരസിച്ചു. സോണിയ റായ്‌ബറേലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും കോണ്‍ഗ്രസ്സ് അധ്യക്ഷയുമാണ്. മകന്‍ രാഹുല്‍ ഗാന്ധിയും സജീവ രാഷ്ട്രീയപ്രവര്‍ത്തനാണ്. രാഹുല്‍ അമേഠിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമാണ്.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :