വി.ആര്‍.കൃഷ്ണയ്യര്‍ക്ക് 92

V R krishna Iyer
WDWD
പ്രമുഖ നിയമജ-്ഞനും മനുഷ്യാവകാശപ്രവര്‍ത്തകനുമായ ജ-സ്റ്റിസ് വി.ആര്‍.കൃഷ്ണയ്യര്‍ക്ക് 93. പ്രമുഖ അഭിഭാഷകന്‍ വി.വി.രാമയ്യരുടെയും നാരായണി അമ്മാളുടെയും മകനായി പാലക്കാട്ടാണ് കൃഷ്ണയ്യര്‍ ജ-നിച്ചത്. വളര്‍ന്നത് തലശ്ശേരിയിലും. 1915 നവംബര്‍ 14 ന് ആയിരുന്നു ജനനം

1957ല്‍ കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു. സുപ്രീം കോടതി ജ-ഡ്ജ-ിയായിരുന്ന അദ്ദേഹം ഒരിക്കല്‍ രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷസ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. രാഷ്ട്രം അദ്ദേഹത്തെ പദ്മവിഭൂഷണ്‍ നല്‍കി ആദരിച്ചു.ശാരദയായിരുന്നു ഭാര്യ .രണ്ട് ആണ്‍മക്കളുണ്ട്.

തൊണ്ണൂറുവയസസ്സു പിന്നിട്ട കൃഷ്ണയ്യര്‍ തളരാത്ത മനീഷയുടെയും കര്‍മ്മനിരതയുടെയും പ്രതീകമാണ്. മിതത്വമാര്‍ന്ന തീവ്രവാദം, തത്വദീക്ഷയുള്ള രാഷ്ട്രീയം, മാനവികത അലിഞ്ഞുചേര്‍ന്ന പാണ്ഡിത്യം, ലക്ഷ്യത്തിലെത്താനുള്ള കഠിനാദ്ധ്വാനം, എന്തും തുറന്നു പറയാനുള്ള ചങ്കൂറ്റം-ഇതെല്ലാം ചേര്‍ന്നതാണ് വി.ആര്‍.കൃഷ്ണയ്യര്‍.

അന്താരാഷ്ട്ര പ്രശസ്തിയുള്ള നിയമജ-്ഞനും മനുഷ്യാവകാശപ്രവര്‍ത്തകനുമാണ് കൃഷ്ണയ്യര്‍. 1977 ല്‍ നടന്ന വധശിക്ഷ നിര്‍ത്തലാക്കല്‍ സംബന്ധിച്ച അന്തര്‍ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ആംനെസ്റ്റി ഇന്‍റര്‍നാഷണല്‍ ക്ഷണിച്ചത് കൃഷ്ണയ്യരെ ആയിരുന്നു

നിയമപഠനത്തിനു ശേഷമാണ് കൃഷ്ണയ്യര്‍ രാഷ്ട്രീയത്തിലിറങ്ങിയത്. മലബാര്‍ ഉള്‍പ്പെട്ട മദ്രാസ് സംസ്ഥാനത്ത് അദ്ദേഹം പ്രതിപക്ഷ ബഞ്ചിലായിരുന്നു.

1956 ല്‍ കേരളം രൂപീകരിച്ച ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ അധികാരമേറ്റ ഇ.എം.എസ്. മന്ത്രിസഭയില്‍ അദ്ദേഹം നിയമ-നീതിന്യായ വകുപ്പ് മന്ത്രിയായിരുന്നു. കൃഷി, ജ-ലസേചനം, സാമൂഹ്യക്ഷേമം തുടങ്ങി മറ്റ് ആറ് വകുപ്പുകള്‍ കൂടി അദ്ദേഹത്തിന്‍റെ ചുമതലയിലുണ്ടായിരുന്നു

പാവപ്പെട്ടവര്‍ക്ക് സൗജ-ന്യ നിയമസഹായം നല്‍കുന്നതിനുള്ള ദേശീയ പദ്ധതി കൃഷ്ണയ്യര്‍ അദ്ധ്യക്ഷനായുള്ള ഉന്നതതല സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് നിലവില്‍ വന്നത്. പൊതുതാത്പര്യ കേസുകള്‍ക്കും മനുഷ്യാവകാശ കേസുകള്‍ക്കുമുള്ള സാദ്ധ്യത രാജ-്യത്തിനു ബോധ്യപ്പെട്ടത് സുപ്രീം കോടതി ജ-ഡ്ജ-ിയായിരുന്ന കാലഘട്ടത്തിലാണ്.

ഇന്ത്യന്‍ ഭരണഘടയിലെ ആര്‍ട്ടിക്കിള്‍ 21 ന് പുതിയ വ്യാഖ്യാനം നല്‍കി കൃഷ്ണയ്യര്‍ കുറ്റാരോപിതനായി കസ്റ്റഡിയിലിരിക്കുന്ന ആള്‍ക്ക് സൗജ-ന്യ നിയമസഹായം നല്‍കാന്‍ രാഷ്ട്രത്തിന് ബാധ്യതയുണ്ടെന്ന് വിധിച്ചു. വിധി പ്രഖ്യാപന കാര്യത്തില്‍ പരിഷ്കൃത സമൂഹത്തിനു ചേര്‍ന്ന മാറ്റങ്ങള്‍ വരുത്താനും ജ-യില്‍ പരിഷ്കരണം കൊണ്ടുവരാനും കൃഷ്ണയ്യര്‍ യത്നിച്ചു.
WEBDUNIA|


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :