കൊച്ചി |
M. RAJU|
Last Modified ശനി, 19 ജൂലൈ 2008 (14:48 IST)
കമ്യൂണിസ്റ്റ് ആശയങ്ങള്‍ പാഠപുസ്തകത്തിലൂടെ പ്രചരിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെ ചെറുത്ത് തോല്‍പ്പിക്കുമെന്ന് മാര്‍ ജോസഫ് പവ്വത്തില്‍ അറിയിച്ചു.
പാഠപുസ്തക വിവദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന കത്തോലിക്കാ സഭയുടെ കിഴിലുള്ള അല്‍മായ സംഘടനകളുടെ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘടിത ശക്തിയായി പാഠപുസ്തകം പിന്‍വലിക്കുന്നത് വരെ പോരാടണമെന്ന് മാര്‍ ജോസഫ് പവ്വത്തില്‍ ആഹ്വാനം ചെയ്തു.
സംഘടനയ്ക്ക് ഉള്ളിലും ഇടവക കൂട്ടായ്മയിലും പാഠപുസ്തകത്തിലെ അപകടം നിറഞ്ഞ ഭാഗങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടണം. വിദ്യാഭ്യാസ മേഖലയില്‍ കടന്നു കയറി പ്രത്യയ ശാസ്ത്രങ്ങള്‍ കുത്തി നിറയ്ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 1957 ല്‍ ഇ.എം.എസ് സര്‍ക്കാര്‍ നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്ക്കാരങ്ങള്‍ പിന്തുടരാനാണ് ഇന്നത്തെ സര്‍ക്കാരും ചെയ്യുന്നത്.
മതന്യൂനപക്ഷങ്ങളെ ഇത്രയും അധിക്ഷേപിച്ച സര്‍ക്കാര്‍ കേരളത്തില്‍ ഉണ്ടായിട്ടില്ല. അധിക്ഷേപങ്ങള്‍ കണ്ടില്ലെന്നു നടിക്കാന്‍ വിശ്വാസികള്‍ക്കാവില്ലെന്നും മാര്‍ പൗവ്വത്തില്‍ പറഞ്ഞു. കെ.സി.ബി.സി അല്‍മായ കമ്മിഷന്‍റെ ആഭിമുഖ്യത്തില്‍ കത്തോലിക്കാ സഭയുടെ കീഴിലുള്ള 28 അല്‍മായ സംഘടനകളുടെ പ്രതിനിധികളാണ് എറണാകുളത്ത് നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുന്നത്.