ഉമ്മന്‍ചാണ്ടിയുടെ ഭാവി തുലാസില്‍; വേട്ടയാടുന്നത് കരുണാകരന്റെ ആത്മാവ്!

ജോണ്‍ കെ ഏലിയാസ്

PRO
PRO
ഇതിനൊപ്പം വിവാദങ്ങളുടെ തോഴനായ പി സി ജോര്‍ജ് സര്‍ക്കാര്‍ ചീഫ് വിപ്പ് സ്ഥാനം രാജിവയ്ക്കാനുള്ള സന്നദ്ധത അറിയിച്ചതോടെ യുഡിഎഫ് രാഷ്ടീയം കൂടുതല്‍ കലുഷിതമായിരിക്കുന്നു. വിട്ടുവീഴ്ചയില്ലാത്ത നിലപാടുകളുടെയും കാര്‍ക്കശ്യമുള്ള വാക്കുകളിലൂടെയും എല്‍ഡിഎഫിലെയും യുഡിഎഫിലെയും പലരുടെയും കണ്ണിലെ കരടായി മാറിയ പിസി ജോര്‍ജ് മാത്രമായിരുന്നു പല പ്രതിസന്ധി ഘട്ടങ്ങളിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്ക് തുണയായിരുന്നത്.

എല്‍ഡിഎഫിലായിരുന്നപ്പോഴും പിന്നീട് മാണി ഗ്രൂപ്പിന്റെ ഭാഗമായി യുഡിഎഫില്‍ വന്നപ്പോഴും സര്‍ക്കാര്‍ ചീഫ് വിപ്പായി മാറിയപ്പോഴും വേറിട്ട ശബ്ദമായിരുന്നു പി സി ജോര്‍ജിന്റേത്. പലപ്പോഴും യുഡിഎഫില്‍ അസ്വസ്ഥത സൃഷ്ടിച്ചതും പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളായിരുന്നു. പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിയുടെ രക്ഷകനായി രംഗത്തുവന്നത് ജോര്‍ജായിരുന്നു. പിന്നീട് മന്ത്രി ഗണേഷ്‌കുമാറിന്റെ രാജിയ്ക്ക് കാരണമായതും പി സി ജോര്‍ജിന്റെ വെളിപ്പെടുത്തലുകളായിരുന്നു. സര്‍ക്കാര്‍ ചീഫ് വിപ്പിനെ അംഗീകരിക്കാതെ കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് പ്രത്യേകം വിപ്പു നല്‍കുന്ന അവസ്ഥയിലേക്കുവരെ ഭിന്നത വളര്‍ന്നു. സോളാര്‍ വിഷയത്തില്‍ പി സി ജോര്‍ജ് നടത്തിയ പരാമര്‍ശങ്ങള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും ഏറെ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഒടുവില്‍ ഹൈക്കോടതി പരാമര്‍ശത്തിന്റെ പേരില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പരോക്ഷമായും ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാജിവയ്ക്കണമെന്ന് വ്യക്തമായും പി സി ജോര്‍ജ് ആവശ്യമുന്നയിച്ചു.

WEBDUNIA|
പി സി ജോര്‍ജിന്റെ രാജി ഉണ്ടായാലും ഇല്ലെങ്കിലും ഐക്യജനാധിപത്യ മുന്നണിക്കുള്ളില്‍ പ്രതിസന്ധി രൂക്ഷമാണ്. പ്രതിപക്ഷം അനിശ്ചിതകാല രാപ്പകല്‍ സമരത്തിന് തുടക്കം കൂടിയിട്ടതോടെ പ്രതിരോധത്തിനു വഴി കാണാതെ വിഷമിക്കുകയാണ് യുഡി‌എഫ് നേതൃത്വം. സോളാര്‍ തട്ടിപ്പ് വെളിയില്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് അനുകൂലമായി ഘോരം ഘോരം ചാനല്‍ പ്രസംഗം നടത്തിയവര്‍ ഇപ്പോള്‍ അപ്രത്യക്ഷമായിരിക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :