ഉമ്മന്‍ചാണ്ടിയ്ക്ക് ശക്തമായ പിന്തുണയുമായി രമേശ് ചെന്നിത്തല

തിരുവനന്തപുരം| WEBDUNIA|
PRO
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുറന്ന പുസ്തകമെന്ന് കെപിസിസി പ്രസിഡന്‍റ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രതിഛായ തകര്‍ക്കാന്‍ സിപിഎമ്മിനു കഴിയില്ലെന്നും രമേശ് പറഞ്ഞു. ആരോപണങ്ങള്‍ രാഷ്ട്രീയമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഗാന്ധി പാര്‍ക്ക് മൈതാനിയില്‍ ചേര്‍ന്ന പൊതുയോഗത്തില്‍ വച്ചാണു മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തിയത്. ജനങ്ങള്‍ കാലവര്‍ഷ ദുരിതം അനുഭവിക്കുമ്പോള്‍ അതിനെ കുറിച്ച് ഒരക്ഷരം ഒരിയാടാന്‍ പോലും ചെയ്യാത്ത പ്രതിപക്ഷമാണു നിയമസഭയിലുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡിസിസി പ്രസിഡന്‍റ് മോഹന്‍ കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കൊപ്പം പി.പി.തങ്കച്ചന്‍, മന്ത്രിമാരായ കുഞ്ഞാലിക്കുട്ടി, കെ.എം.മാണി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അ.പി.അനില്‍ കുമാര്‍, ഷിബു ബേബി ജോണ്‍, അനൂപ് ജേക്കബ്, എന്നിവരും എം.എല്‍.എ മാരായ എ.ടി ജോര്‍ജ്ജ്, വി.ഡി.സതീശന്‍, ബെന്നി ബഹനാന്‍, വര്‍ക്കല കഹാര്‍, പാലോട് രവി എന്നിവരും പങ്കെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :