ഉമ്മന്‍ചാണ്ടിയുടെ ഭാവി തുലാസില്‍; വേട്ടയാടുന്നത് കരുണാകരന്റെ ആത്മാവ്!

ജോണ്‍ കെ ഏലിയാസ്

PRO
PRO
രാജന്‍ കേസിലും കരുണാകരന് വിനയായത് അന്നത്തെ യുവതുര്‍ക്കികളായ ഉമ്മന്‍ചാണ്ടിയും ആന്‍റണിയുമാണ്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം 1977 മാര്‍ച്ച് 25നാണ് രാജനെ കോടതിയില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പിതാവ് ഈച്ചരവാര്യര്‍ ഹര്‍ജി നല്‍കിയത്. ഇതില്‍ നല്‍കിയ സത്യവാങ്മൂലമാണ് കരുണാകരന് വിനയായത്. രാജന്‍ മരിച്ചിട്ടില്ലെന്നാണ് കരുണാകരന്‍ ആദ്യം കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്. രാജനെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് നിയമസഭയില്‍ പറഞ്ഞു. രാജനടക്കമുള്ള നക്‌സലുകളെ ഒതുക്കി എന്ന് പിന്നീട് തെരഞ്ഞെടുപ്പ് വേളയില്‍ പ്രസംഗിച്ചു. പിന്നീട്, രാജന്‍ മരിച്ചെന്ന് കോടതിയില്‍ പറഞ്ഞെങ്കിലും കരുണാകരന് മന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടി വന്നു. ഇതേ അവസ്ഥ തന്നെയാണ് ഇപ്പോള്‍ ഉമ്മന്‍ചാണ്ടിക്കും വന്നു ചേര്‍ന്നിരിക്കുന്നത്.

സോളാര്‍ വിഷയത്തില്‍ തുടക്കം മുതല്‍ പലതും മറച്ചുവച്ചാണു മുഖ്യമന്ത്രി സംസാരിക്കുന്നത് എന്നത് അദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ചു സംശയത്തിനിടയാക്കുന്നു. ജുഡീഷ്യല്‍ അന്വേഷണം നടത്തിയില്ലെങ്കില്‍ പോലും മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അദ്ദേഹം മാറാത്തപക്ഷം നിലവിലെ അന്വേഷണസംഘത്തിനും അദ്ദേഹത്തിനെതിരെ അന്വേഷണം നടത്താനാവില്ല.

കൂടാ‍തെ ഉമ്മന്‍ചാണ്ടി പറയുന്നതൊക്കെ ബൂമറാ‍‌ങാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ബിജു രാധാകൃഷ്ണനുമായി പണ്ട് ഒരു മണിക്കൂര്‍ രഹസ്യ സംഭാഷണം നടത്തിയതും, സരിത രണ്ട് ലക്ഷം രൂപയുടെ ചെക്ക് ദുരിതാശ്വാസനിധിയിലേക്ക് നല്‍കിയതുമൊക്കെ ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള സാഹചര്യത്തെളിവുകളാണ്. രണ്ട് ലക്ഷം രൂപയുടെ ചെക്ക് സ്വീകരിച്ചിട്ടുണ്ടെന്ന് ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നു. തന്റെ സാന്നിദ്ധ്യത്തില്‍ ആയിരുന്നു സരിത ഈ ചെക്ക് നല്‍കിയതെന്ന് ശ്രീധരന്‍ നായര്‍ പറയുന്നു. അപ്പോള്‍ എവിടെ വച്ച്, ആര്, ഈ ചെക്ക് നല്‍കി എന്ന് ഉമ്മന്‍ചാണ്ടി വിശദീകരിക്കണം. നിര്‍ഭാഗ്യവശാല്‍ ഉമ്മന്‍ചാണ്ടി അതിനു മുതിരുന്നില്ല. അത് ചെയ്യാത്തിടത്തോളം ശ്രീധരന്‍ നായര്‍ പറയുന്നത് ശരിയാണെന്ന് പൊതുജനം വിശ്വസിക്കേണ്ടി വരുന്നു.

WEBDUNIA|
അടുത്ത പേജില്‍: ഉമ്മന്‍ ചാണ്ടിക്കെതിരേ പാളയത്തില്‍ പട



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :