യു എന്‍ അവാര്‍ഡ്: മുഖ്യമന്ത്രി ബഹ്റൈനിലേക്ക്

തിരുവനന്തപുരം| WEBDUNIA|
PRO
PRO
മികച്ച പൊതുപ്രവര്‍ത്തകര്‍ക്കുള്ള ഐക്യരാഷ്ട്ര സംഘടനയുടെ പുരസ്കാരം സ്വീകരിക്കുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബഹറൈനിലേക്കു പോകുന്നു. അഗോള പൊതുജന സേവന രംഗത്തു മികവ് പ്രകടിപ്പിക്കുന്നവര്‍ക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് സ്വീകരിക്കുവാനാണ് ഉമ്മന്‍ ചാണ്ടി ബഹറൈനിലേക്കു പോകുന്നത്.

ഇത്തവണ ഏഷ്യാ ഓഷ്യാനിയ പ്രദേശത്തു നിന്ന് ഉമ്മന്‍ ചാണ്ടിയെ മാത്രമാണ്‌ ഐക്യരാഷ്ട്രസംഘടന തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി എന്ന നിലയില്‍ അദ്ദേഹം നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ വന്‍ വിജയമാണ്‌ ഈ പുരസ്കാരത്തിനു വഴിവച്ചത്.

ബഹ്റൈനിലെ നാഷണല്‍ തിയേറ്ററില്‍ വച്ച് ഐക്യ രാഷ്ട്ര സംഘടനാ തലവന്‍ ബാന്‍ കീ മൂണ്‍ പുരസ്കാരം വിതരണം ചെയ്യും. വ്യാഴാഴ്ചയാണ് അദ്ദേഹം ബഹറൈനിലേക്കു പോകുക.

ഐക്യരാഷ്ട്ര സംഘടനയുടെ പൊതുജന സേവന ദിനത്തോടനുബന്ധിച്ചുള്ള കണ്‍വെന്‍ഷന്‍ തിങ്കളാഴ്ച ആരംഭിച്ചു. സമാപന ദിവസമായ വ്യാഴാഴ്ച വൈകിട്ട് 5.15 നാണ്‌ പുരസ്കാരം വിതരണം ചെയ്യുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :