PRO |
നവകേരളാ മാര്‍ച്ചിന്‍റെ സമാപനം മുന്‍ നിശ്ചയപ്രകാരം വി എസ് തന്നെ ഉദ്ഘാടനം ചെയ്യേണ്ടി വരും. അധികാരത്തോടാണോ ഊതിവീര്‍പ്പിച്ച പ്രതിച്ഛായയോടാണോ വി എസിന്‍റെ യഥാര്‍ത്ഥ പ്രതിബദ്ധതയെന്നത് അതോടെ വ്യക്തമാവുകയും ചെയ്യും. കാരണം പിന്നീട് വിഎസിന് മുന്നില്‍ തെളിയുന്നത് രണ്ട് വഴികളായിരിക്കും. നവകേരള മാര്‍ച്ചിന്‍റെ സമാപനം ഉദ്ഘാടനം ചെയ്ത് പ്രതിച്ഛായ നഷ്ടം പരിഹരിക്കാനായി വല്ലപ്പോഴും ചില പ്രസ്താവനകളും നടത്തി മുഖ്യമന്ത്രി സ്ഥാനത്ത് കാലാവധി പൂര്‍ത്തിയാക്കാം. അല്ലെങ്കില്‍ ആദര്‍ശവും പ്രതിച്ഛായയും ഉയര്‍ത്തിപിടിച്ച് പാര്‍ട്ടിയുടെ പടിയിറങ്ങാം. പുറത്ത് വിമതന്മാര്‍ ചുവന്ന പരവതാനി വിരിച്ച് കാത്തുനില്‍പ്പുണ്ടല്ലോ!ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക : |