വിസ്മയ’ വിസ്മയമെന്ന് പിണറായി

WDWD
‘വിസ്മയ’ നാടിന്‍റെ വിസ്മയമായിരിക്കുകയാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പറശ്ശിനിക്കടവ് വിസ്മയ വാട്ടര്‍ തീം പാര്‍ക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിസ്മയ പുതിയ നാഴിക്കല്ലാണെന്നും അദ്ദേഹം പറഞ്ഞു. വിസ്മയയുടെ തുടക്കം മുതല്‍ പാര്‍ട്ടിക്കെതിരെ വ്യാജ പ്രചരണങ്ങള്‍ ഉണ്ടായിരുന്നു. ഭൂഗര്‍ഭ ജലം ചുഷണം ചെയ്താണ് പാര്‍ക്ക് പ്രവര്‍ത്തിക്കുക എന്നായിരുന്നു ആരോപണം.

എന്നാല്‍, മഴവെള്ള സംഭരണം നടത്തിയാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് പിണറായി പറഞ്ഞു. സഹകരണ മേഖലയില്‍ വിജയം വരിച്ച ജില്ലയാണ് കണ്ണൂരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തെറ്റായ അരോപണങ്ങള്‍ ഉന്നയിച്ചവര്‍ തിരുത്തണമെന്നും അദ്ദേഹം ആ‍വശ്യപ്പെട്ടു. അഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍, അരോഗ്യമന്ത്രി പി കെ ശ്രീമതി എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. വന്‍ ജനാവലിയാണ് പാര്‍ക്കിന്‍റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയത്.

നേരത്തേ, മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ വിസ്മയ ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാല്‍, ദേഹാസ്വാസ്ഥ്യം മൂലം ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടതിനാല്‍ അദ്ദേഹം എത്തിച്ചേര്‍ന്നില്ല. പാര്‍ക്ക് സ്ഥാപിക്കുന്നതിനെ വി എസ് അനുകൂലിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ, വി എസ് ചടങ്ങില്‍ പങ്കെടുക്കാത്തത് യാദൃച്ഛികമല്ലെന്നാണ് കരുതുന്നത്.

അഞ്ഞൂറ് ലക്ഷം ലിറ്റര്‍ മഴ വെള്ളം സംഭരിക്കാവുന്ന ടാങ്കാണ് പാര്‍ക്കില്‍ നിര്‍മ്മിച്ചിട്ടുള്ളത്. ഇത് ലോകത്തിന് തന്നെ മാതൃകയാണെന്ന് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

കണ്ണൂര്‍| WEBDUNIA|
31നു വി എസിനു പനി വരുമോ?


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :