കേരളത്തിന്‍റെ വികസനം വിസ്മരിച്ചുകൊണ്ടാണ് പിണറായി വിജയന്‍റെയും വി.എസ് അച്യുതാനന്ദന്‍റെയും വിഴുപ്പലക്കലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.കെ കൃഷ്ണദാസ് പറഞ്ഞു.
ഇവരുടെ വിഴുപ്പലക്കല്‍ കേരളത്തെ നാശത്തിലേക്ക് കൊണ്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എമ്മിനകത്തെ ഗ്രൂപ്പ് വഴക്കുകള്‍ പുതുമയുള്ള കാര്യമൊന്നുമല്ല. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും തമ്മിലുള്ള വിഴുപ്പലക്കല്‍ കേരള ഭരണത്തെ നിശ്ചലമാക്കിയിരിക്കുകയാണ്.
കൊച്ചി|
M. RAJU|
Last Modified വ്യാഴം, 14 ഓഗസ്റ്റ് 2008 (16:10 IST)
വികസനം വിസ്മരിച്ചുകൊണ്ടാണ് ഇവരുടെ വിഴുപ്പലക്കല്‍. വി.എസ് അച്യുതാനന്ദനെ തീവ്രവാദി എന്ന് വിളിക്കുന്നവര്‍ എന്തിനാണ് അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അനുവദിക്കുന്നതെന്നും കൃഷ്ണദാസ് ചോദിച്ചു.