അലിഗഡ് നമുക്ക് നഷ്‌ടമാകുമോ?

അരുണ്‍ തുളസീദാസ്

PRO
ഇന്ത്യയുടെ രാഷ്‌ട്രപതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന ഒരു കേന്ദ്ര യൂണിവേഴ്‌സിറ്റിയാണ്‌ അലിഗഡ്‌ എന്ന് യുവമോര്‍ച്ച മനസ്സിലാക്കേണ്ടതുണ്ടെന്നും മറുപ്രസ്താവനയുമായി എം.എസ്‌.എഫ്‌ -ഉം രംഗത്ത് എത്തിയിട്ടുണ്ട്. 1880 കളില്‍ തന്നെ മുസ്‌ലിം വിദ്യാര്‍ത്ഥികളേക്കാള്‍ കൂടുതല്‍ ഹൈന്ദവ വിദ്യാര്‍ത്ഥികളായിരുന്നു അവിടെ പഠിച്ചിരുന്നത്‌ എന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു. അമുസ്‌ലിം അധ്യാപകരും അലിഗഡില്‍ സേവനമനുഷ്‌ഠിക്കുന്നുണ്ട്.

സര്‍വകലാശാലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ കാണിക്കുന്ന താല്പര്യമില്ലായ്‌മക്കെതിരെ പ്രതികരിച്ചുകൊണ്ട് മുസ്ലീംലീഗും രംഗത്ത് എത്തിയിട്ടുണ്ട്. സര്‍ക്കാരില്‍ നിന്ന് അനുകൂല നടപടിയുണ്ടാകും വരെ പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടു പോകാനാണ് ലീഗിന്റെ തീരുമാനം. ഈ മാസം 16, 17 18 തീയതികളില്‍ ജില്ലയിലെ വിവിധ കേദ്രങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്.

വിവാദങ്ങള്‍ എന്തൊക്കെയായാലും, കേരളത്തിന്, പ്രത്യേകിച്ച് മലപ്പുറം ജില്ലയ്ക്ക് നഷ്ടപ്പെടാന്‍ പോവുന്നത് ഉയര്‍ന്ന വിദ്യാഭ്യാസ മാനദണ്ഡങ്ങള്‍ വച്ചുപാലിക്കുന്ന ഒരു സര്‍വകലാശാലയുടെ കാമ്പസാണ്. മതതീവ്രവാദം തടയാന്‍ ആവശ്യത്തിന് നിയമങ്ങളുള്ളപ്പോള്‍ അക്കാരണം പറഞ്ഞ് ഈ കാമ്പസ് ഇല്ലാതാക്കാന്‍ രാഷ്ട്രീയകക്ഷികള്‍ ശ്രമിക്കരുത്.

WEBDUNIA|
ഒരു ദശകത്തിനുമുന്‍പ് ലോകം ആദരപൂര്‍വമാണ് കേരളത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ നോക്കിക്കണ്ടത്. കേരള മോഡല്‍ എന്നൊരു പുതിയ വികസന നയം പോലും രൂപപ്പെട്ടു. ഒരു ദശകത്തിനിപ്പുറം അവസ്ഥമാറിയിരിക്കുന്നു. ഒരു വിദ്യ കേന്ദ്രത്തിന് ആദരപൂര്‍വ്വം വഴി ഒരുക്കാതെ ഉറക്കം നടിക്കുകയാണ് ഭരണയന്ത്രത്തിന്റെ കാവല്‍ക്കാര്‍. ഈ സ്ഥിതി നീളുകയാണെങ്കില്‍ ഈ വിദ്യാകേദ്രം നമുക്ക് എന്നേക്കുമായി നഷ്ടമാകും അത് അനന്തര തലമുറകളോടുള്ള ഒരു ക്രൂ‍രതയാകും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :