അലിഗഡ് നമുക്ക് നഷ്‌ടമാകുമോ?

അരുണ്‍ തുളസീദാസ്

PRO
യൂണിവേഴ്സിറ്റി ക്യാമ്പസ് കേരളത്തിലേക്ക്

സച്ചാര്‍ കമ്മിറ്റിയുടെ നിദ്ദേശങ്ങളുടെ പശ്‌ചാത്തലത്തിലാണ് കാ‍മ്പസിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളെ സജീവമാക്കാന്‍ രാജ്യത്തിലെ അഞ്ച് സംസ്ഥാനങ്ങള്‍ ഓഫ് ക്യാമ്പസ് കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തീരുമാനം വന്നത് കഴിഞ്ഞ വര്‍ഷമാണ്. കേരളവും അതിലൊരു സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു. 5 കേന്ദ്രങ്ങള്‍ക്ക് 2000 കോടി രൂപയാണ് വകയിരുത്തിയത്. ‌ഭോപ്പാല്‍ (മധ്യപ്രദേശ്‌), പൂനെ ( മഹാരാഷ്‌ട്ര), മുര്‍ഷിദാബാദ്‌ (പശ്ചിമബംഗാള്‍), കതിഹാര്‍ (ബീഹാര്‍) എന്നിവിടങ്ങളിലാണ്‌ ഓഫ്‌ കാമ്പസുകള്‍ സ്ഥാപിക്കാനുള്ള ചരിത്രപ്രധാനമായ തീരുമാനമുണ്ടായത്‌. കേരളത്തില്‍ മലപ്പുറമായിരുന്നു ഇതിനായി കണ്ടെത്തിയ സ്ഥലം

കൊട്ടും കരഘോഷവുമായാണ് കേരള സര്‍ക്കാര്‍ ഈ പദ്ധതിയെ സ്വാഗതം ചെയ്‌തത്. കേന്ദ്ര മാനവ വിഭവശേഷി വികസന വകുപ്പു മന്ത്രിക്ക്‌ സംസ്ഥാന മുഖ്യ മന്ത്രിയും വിദ്യാഭ്യാസ വകുപ്പു മന്ത്രിയും സമര്‍പ്പിച്ച നിര്‍ദ്ദേശത്തിലും പരിഗണന മലപ്പുറത്തിനു തന്നെയായിരുന്നു. മലപ്പുറത്ത്‌ ഇതിനായി 300 ഏക്കറോളം വരുന്ന സ്ഥലം സര്‍വകലാശാലയ്‌ക്കായി നല്‌കാന്‍ തയ്യാറാണെന്നും സംസ്ഥാന സര്‍ക്കാര്‍ ബന്ധപ്പെട്ടവരെ അറിയിച്ചതുമാണ്‌. പക്ഷെ ആവേശം ആരംഭ ശൂരത്വമായി ഒതുങ്ങി സ്ഥലമേറ്റേടുക്കല്‍ നടപടി ആദ്യം ഇഴയാന്‍ തുടങ്ങി പിന്നെ അത്തരമൊരു സംഭവത്തെ പറ്റി കേട്ടുകേള്‍വി ഇല്ലാത്തവരെ പോലായി സര്‍ക്കാര്‍. അതിനിടയില്‍ കാമ്പസിനായി കണ്ടെത്തിയ ഭൂമിയില്‍ സ്വകാര്യ കമ്പനി പ്രവര്‍ത്തനം ആരംഭിച്ചതായും ആരോപണമുണ്ട്.

ഇക്കഴിഞ്ഞ നവംബറില്‍ പാണക്കാട്ടെ വ്യാവസായിക മേഖലയില്‍ സന്ദര്‍ശനത്തിനെത്തിയ റവന്യു മന്ത്രി രാജേന്ദ്രന്‍ 2 ആ‍ഴ്‌ചക്കുള്ളില്‍ കാമ്പസിനാവശ്യമായ ഭൂമി ഏറ്റെടുത്ത് നല്കും എന്ന് പ്രസ്‌താവിച്ചെങ്കിലും നടപടികള്‍ ഒന്നും ഉണ്ടായില്ലെന്നുമാത്രമല്ല മാ‍സം രണ്ട് പിന്നിടുകയും ചെയ്‌തു. ഇപ്പോഴും ഭൂമിയേറ്റെടുക്കല്‍ തുടങ്ങിയിടത്ത് തന്നെ നില്‍ക്കുന്നു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കുറ്റകരമായ മൌനം പാലിക്കുകയാണ്. മറ്റ് സംസ്ഥാനങ്ങളാകട്ടെ പദ്ധതിയുമായി ഏറെ ദൂരം മുന്നേറിക്കഴിഞ്ഞു.

വിവാദങ്ങളുടെ പെരുമഴ

WEBDUNIA|
ഭൂമി പ്രശ്‌നം എങ്ങുമെത്താതെ തുടരുമ്പോള്‍ തന്നെ ബി.ജെ.പി യുടെ യുവജന വിഭാഗമായ യുവമോര്‍ച്ച പദ്ധതിക്കെതിരെ പരസ്യമായി രംഗത്ത് എത്തിക്കഴിഞ്ഞു. അലിഗഡ് സര്‍വകലാശാല മുസ്ലീം തീവ്രവാദികളെ സൃഷ്‌ടിക്കുമെന്നാണ് യുവമോര്‍ച്ചയുടെ വാദം. രാജ്യത്ത് നിലവിലുള്ള ചില തീവ്രവാദ മത സംഘാനകളുടെ നേതാക്കള്‍ അലിഗഡ് സര്‍‌വകലാശായയുടെ സൃഷ്ടികളാണെന്നാണ് യുവമോര്‍ച്ച ആരോപിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :