ഒരിക്കലും രക്ഷപ്പെടുമെന്ന് കരുതിയില്ല: സഹ്‌റാ കരീമി ഉക്രൈയ്‌നിലേക്ക് പറന്നു

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (14:44 IST)
അഫ്‌ഗാൻ ചലച്ചിത്ര സഹ്‌റാ കരീമി താലിബാന്‍ അധിനിവേശ അഫ്ഗാനില്‍ നിന്നും യുക്രൈനിലേക്ക് പലായനം ചെയ്‌തു. കുടുംബത്തിനൊപ്പമാണ് സംവിധായിക രാജ്യം വിട്ടത്. തങ്ങളുടെ കുടുംബത്തിൽ ഒരുപാട് പെൺകുട്ടികളുണ്ടെന്നും താലിബാന്റെ നിയന്ത്രണത്തില്‍ അവര്‍ക്ക് സ്‌കൂളില്‍ പോകാനുള്ള സാഹചര്യം പോലും ഉണ്ടാകില്ല എന്നതുകൊണ്ടാണ് രാജ്യം വിട്ടതെന്നും സഹ്‌റ കരീമി റോയിറ്റേഴ്‌സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

യാത്ര വളരെ ആശങ്കകള്‍ നിറഞ്ഞതായിരുന്നു. ആദ്യ വിമാനം ഞങ്ങള്‍ക്ക് നഷ്ടമായി. ഒരിക്കലും രക്ഷപ്പെടാനാകുമെന്ന് പിന്നീട് കരുതിയില്ല. പക്ഷേ കാത്തിരുന്നു. സഹ്‌റ പറയുന്നു. കീഴടങ്ങിയതിന് ശേഷം അഫ്‌ഗാനിലെ പ്രശ്നങ്ങൾ ചർച്ചയാക്കിയത് സമൂഹമാധ്യമങ്ങളിൽ സഹ്‌റ കരീമി പങ്കുവെച്ച പോസ്റ്റ് ആയിരുന്നു. കാബൂള്‍ താലിബാന്‍ പിടിച്ചെടുത്തപ്പോള്‍ സിനിമാലോകത്തിന്റെ സഹായം അഭ്യര്‍ഥിച്ച് സഹ്‌റാ കരീമി വീഡിയോയും പങ്കുവെച്ചിരുന്നു.

സിനിമയില്‍ ഡോക്ടറേറ്റുള്ള ഏക അഫ്ഗാന്‍ വനിതയാണ് സഹ്‌റ കരീമി. സ്ലൊവാക്യയിലെ ഫിലിം ടെലിവിഷന്‍ അക്കാദമിയിലായിരുന്നു പഠനം. തുര്‍ക്കി സര്‍ക്കാരും യുക്രൈന്‍ സര്‍ക്കാരും സംയുക്തമായാണ് സഹ്‌റ കരീമിയ്ക്കും കുടുംബത്തിനും രക്ഷപ്പെടാനുള്ള സഹായം ചെയ്‌തത്



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :