താലിബാനെ പിന്തുണച്ച് റിപ്പബ്ലിക് ടിവി: അർണബിനെതിരെ കേസ് എടുക്കണമെന്ന് സോഷ്യൽ മീഡിയ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 23 ഓഗസ്റ്റ് 2021 (12:44 IST)
റിപ്പബ്ലിക് ടിവിക്കും അർണബ് ഗോസ്വാമിക്കുമെതിരെ കേസ് എടുക്കണമെന്ന് ആവശ്യം. താലിബാന് പിന്തുണ അറിയിച്ചുകൊണ്ടുള്ള ഹാഷ്‌ടാഗ് റിപ്പബ്ലിക് ടിവി പങ്കുവെച്ചുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിലാണ് ആവശ്യം ഉയർന്നത്.

താലിബാനെ കുറിച്ചും അഫ്ഗാനിസ്ഥാനെ കുറിച്ചും റിപ്പബ്ലിക് ടി.വിയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ നിന്ന് പോസ്റ്റ് ചെയ്ത വാര്‍ത്തകളില്‍ ഒന്നില്‍ റിപ്പബ്ലിക് വിത്ത് എന്ന ഹാഷ്‌ടാഗാണ് ഉപയോഗിച്ചിരിക്കുന്നത്. നിമിഷനേരം കൊണ്ട് ഇതിനെതിരെയുള്ള പ്രതിഷേധം സമൂഹമാധ്യമങ്ങളിൽ ചർച്ചയായി.

അസം അടക്കമുള്ള സംസ്ഥാനങ്ങളിൽ താലിബാന് പിന്തുണയറിയിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പങ്കുവെച്ചതിന് നിരവധിപേരെ അറസ്റ്റ് ചെയ്‌തിരുന്നു. റിപ്പബ്ലിക് ടിവി പരസ്യമായി ഇത്തരമൊരു ഹാഷ്‌ടാഗ് പങ്കുവെച്ചിട്ടും എന്തുകൊണ്ട് അറസ്റ്റ് നടക്കുന്നില്ല എന്നതാണ് സമൂഹമാധ്യമങ്ങളിൽ നിന്നും ഉയരുന്ന ചോദ്യം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :