അനുബന്ധ വാര്‍ത്തകള്‍
- അതിന്റെ പേരില്‍ ദിലീപിന് ഒരു ചുക്കും സംഭവിക്കില്ല ; അതൊക്കെ നിയമപ്രകാരമാണ് !
- പല പ്രമുഖരും എന്നെത്തേടി വന്നു, അവര്‍ക്ക് ഞാന്‍ വെറും മാംസക്കഷ്ണം; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടന്‍
- ജനപ്രിയനെ പൂട്ടാന്‍ പൊലീസിന്റെ പുതിയ തന്ത്രം; കേസിലെ പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കും
- ‘അമ്മ’യുടെ പ്രസിഡന്റ് പറയുന്നത് ലൈംഗികപീഡനമൊക്കെ പണ്ടുമാത്രമാണ് ഉണ്ടായിരുന്നതെന്നാണ്, അതാണ് സങ്കടം: റിമ
- നടിയെ ആക്രമിച്ച കേസിലെ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന നിര്‍ബന്ധമുണ്ട്, അതിനായി ഏതറ്റം വരെയും പോകും: രേവതി
ദിലീപ് കൈവിട്ട കളിക്ക്, സി ബി ഐ അന്വേഷണം വേണമെന്ന ആവശ്യത്തിന് പിന്നിലെന്ത്? പൊലീസിനെ പൂര്‍ണമായും കുറ്റപ്പെടുത്തിയുള്ള നീക്കം വിനയാകുമോ?
നടി ആക്രമിക്കപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയതോടെ കേസ് വലിയ വഴിത്തിരിവിലെത്തി. സംസ്ഥാന ഡി ജി പിക്കും എ ഡി ജി പിക്കും എതിരെയുള്ള നീക്കം ഈ കേസില്‍ എന്ത് പ്രത്യാഘാതമാണ് ഉണ്ടാക്കുക എന്നത് ഇപ്പോള്‍ അവ്യക്തമാണ്. എന്നാല്‍ ചിലപ്പോള്‍ ഈ നീക്കം ദിലീപിനുതന്നെ വിനയായി വന്നേക്കാമെന്ന് നിരീക്ഷകര്‍ വിലയിരുത്തുന്നു.
ഈ കേസ് തനിക്കെതിരായ ഗൂഢാലോചനയാണെന്ന് ദിലീപ് ആഭ്യന്തരസെക്രട്ടറിക്ക് അയച്ച കത്തില്‍ പറയുന്നു. 12 പേജുള്ള കത്താണ് അയച്ചത്. സി ബി ഐ അന്വേഷണം വേണമെന്നാണ് ആവശ്യം. എന്നാല്‍ സര്‍ക്കാരിന്‍റെ ഭാഗമായ ആഭ്യന്തരസെക്രട്ടറിക്ക് കത്തയച്ചതുകൊണ്ട് അത് ഏതെങ്കിലും രീതിയില്‍ സി ബി ഐ അന്വേഷണം സാധ്യമാകത്തക്ക നിലയിലേക്ക് എത്തുമോ എന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്.
എന്നാല്‍ ഇപ്പോള്‍ ജാമ്യത്തില്‍ തുടരുന്ന ദിലീപ് ഇത്തരമൊരു നീക്കം നടത്തിയത് ഏതെങ്കിലും തരത്തിലുള്ള നിയമപ്രശ്നം സൃഷ്ടിക്കുമോ എന്നതും അന്വേഷിക്കേണ്ടതുണ്ട്. മാത്രമല്ല, പൊലീസ് മേധാവികള്‍ക്കെതിരായ ഈ നീക്കത്തെ പൊലീസ് ഏതുരീതിയില്‍ കൈകാര്യം ചെയ്യും എന്നതും കണ്ടറിയേണ്ട കാര്യമാണ്.
ദിലീപിനോട് അടുത്ത വൃത്തങ്ങള്‍ പക്ഷേ ആത്മവിശ്വാസത്തിലാണ്. നടിയെ ഉപദ്രവിച്ചത് ആരാണെന്ന് വ്യക്തമായെങ്കിലും ആ കൃത്യം ചെയ്യിച്ചത് ആരാണെന്ന കാര്യത്തില്‍ നിഗൂഢത തുടരുകയാണെന്നും സത്യം പുറത്തുവരുന്നതിനുവേണ്ടിയാണ് ദിലീപിന്‍റെ ശ്രമമെന്നുമാണ് അവര്‍ പറയുന്നത്. ‘കമ്മാരസംഭവം’ എന്ന പുതിയ സിനിമയുടെ പ്രവര്‍ത്തനത്തിലേക്കും ദിലീപ് കടന്നിരിക്കുകയാണ്.