മുക്കത്ത് നടക്കുന്നത് ‘പൊലീസ് രാജ്’ എന്ന് ചെന്നിത്തല; പൊലീസിനെ ഉപയോഗിച്ച് പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാൽ യുഡിഎഫ് സമരം ഏറ്റെടുക്കും

മുക്കത്ത് നടക്കുന്നത് പൊലീസ് രാജ് എന്ന് ചെന്നിത്തല

ramesh chennithala  ,  gail,	lng,	malappuram ,  protest,	kerala,	compensation, mukkam,	kozhikode,	ഗെയില്‍,	എല്‍എന്‍ജി,	സമരം, കേരളം,	നഷ്ടപരിഹാരം, രമേശ് ചെന്നിത്തല
തിരുവനന്തപുരം| സജിത്ത്| Last Modified വെള്ളി, 3 നവം‌ബര്‍ 2017 (11:36 IST)
സംസ്ഥാനസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗെയിൽ വാതക പൈപ്പ് ലൈനെതിരെ മുക്കത്തും മറ്റുചിലസ്ഥലങ്ങളിലും നടക്കുന്ന ജനകീയ പ്രതിഷേധത്തെ സർക്കാർ പൊലീസ് രാജിലൂടെ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രദേശവാസികളുടെ ആശങ്കകൾ പരിഹരിക്കാതെ സമരത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത്. യുഡിഎഫ് ഇതുവരെ ഈ സമരം ഏറ്റെടുത്തിട്ടില്ല. എന്നാൽ പൊലീസ് രാജിലൂടെ പ്രതിഷേധം ഇല്ലാതാക്കാൻ ശ്രമിച്ചാൽ യുഡിഎഫ് സമരം ഏറ്റെടുക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :