ലൈംഗികാതിക്രമം : ഫോറസ്റ്റ് ഓഫീസർക്കെതിരെ കേസ്

എ കെ ജെ അയ്യർ| Last Modified ഞായര്‍, 9 ജൂണ്‍ 2024 (17:05 IST)
തൃശൂർ: സഹപ്രവർത്തകയ്‌ക്കെതിരെ മോശമായി പെരുമാറി എന്ന പരാതിയെ തുടർന്ന് ഫോറസ്റ്റ് ഓഫീസർക്കെതിരെ പോലീസ് കേസെടുത്തു. വനം വകുപ്പിലെ സെക്ഷൻ ഫോറസ്ററ് ഓഫീസർക്കെതിരെയാണ് ഇരിങ്ങാലക്കുട വനിതാ പോലീസ് കേസെടുത്തത്.

ചാലക്കുടി വനം ഡിവിഷനിലെ ഉദോഗസ്ഥയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മുപ്ലിയം ഫോറസ്ററ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർക്കെതിരെയാണ് കേസ്. രണ്ടു തവണ ഉദ്യോഗസ്ഥനിൽ നിന്ന് തനിക്ക് ലൈംഗികാതിക്രമം നേരിടേണ്ടി വന്നു എന്നാണു പരാതി. 2023 ഓഗസ്റ്റിലെ 2024 ഫെബ്രുവരിയിലുമായിരുന്നു സംഭവം എന്നാണു പരാതിയിൽ പറയുന്നത്.ഫോറസ്റ്റ് ഓഫീസർ ലൈംഗിക ചുവയോടെ സംസാരിച്ചു എന്നും മോശമായി പെരുമാറി എന്നുമാണ് പരാതിയിലുള്ളത്. പരാതിയെ തുടർന്ന് പോലീസ് സംഘം ഉദ്യോഗസ്ഥയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :