1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Saumya Murder: Ajas came with Specially made Weapons

സൗമ്യയെ കൊല്ലാൻ ഉപയോഗിച്ച ആയുധങ്ങൾ അജാസ് പ്രത്യേകം പറഞ്ഞു പണിയിച്ചത്, സാധാരണ കൊടുവാളിനെക്കാൾ നീളവും മൂർച്ചയും കൂടുതൽ

വാർത്ത
സൗമ്യയെ കൊലപ്പെടുത്തുന്നതിനായി പ്രതി അജാസ് ദിവസങ്ങൾ നീണ്ട തയ്യാറെടുപ്പുകൾ നടത്തിയിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും കൺറ്റെത്തിയത്. പ്രത്യേകം പണിയിച്ച കത്തിയും കൊടുവാളും ഉൾപ്പടെയുള്ള ആയുധങ്ങളുമായാണ് അജാസ് കൊലപാതകത്തിനായി വള്ളിക്കുന്നത്ത് എന്തിയത് എന്നാണ് പൊലീസിന്റെ നിഗമനം.  
 
സൗമ്യയെ ഇടിടിച്ചിട്ട കാറിനുള്ളി കത്തിയും കൊടുവാളും രണ്ട് കുപ്പി പെട്രോളും. രണ്ട് സിഗരറ്റ് ലൈറ്ററുകളും ഉണ്ടായിരുന്നു. ഇതിൽ കത്തിയും കൊടുവാളും വിപണിയിൽ ലഭിക്കുന്ന വിധത്തിലുള്ളതല്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിക്കും കൊടുവാളിനും സാധരണ വിപണിയിൽ ലഭികുന്നതിനേക്കാൾ നീളവും മൂർച്ചയുമുണ്ട്.  ഇതാണ് കൃത്യത്തിനായി ആയുധങ്ങൾ പ്രതി പ്രത്യേകം പണിയിച്ചതാവാം എന്ന  നിഗമനത്തിൽ പൊലീസ് എത്തിച്ചേരാൻ കാരണം.
 
എന്നാൽ ഇക്കാര്യങ്ങളിൽ സ്ഥിരീകരണം ഉണ്ടായിട്ടില്ല. സൗമ്യയെ ഏതുവിധേനെയും കൊലപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയായിരുന്നു. അജാസ് എത്തിയത് എന്ന് വാഹനം പരിശോധിച്ചതോടെ പൊലീസിന് വ്യക്തമായിരിന്നു. ഒന്ന് നഷ്ടപ്പെട്ടാൽ മറ്റൊന്ന് ഉപയോഗിക്കാനാണ് രണ്ട് കത്തിയും രണ്ട് കുപ്പിയും പെട്രോളും രണ്ട് ലൈറ്ററുകളും പ്രതി കരുതിയത്. 
അടുത്ത ലേഖനം
'എനിക്കെന്തെങ്കിലും സംഭവിച്ചാൽ പൊലീസിനോട് കാര്യങ്ങൾ പറയണം' സൗമ്യ മകനെ പറഞ്ഞേൽപ്പിച്ചു, മകന്റെ മൊഴി പുറത്ത്