Last Updated:
ഞായര്‍, 16 ജൂണ്‍ 2019 (10:13 IST)
വള്ളികുന്നത്ത് പൊലീസ് ഉദ്യോഗസ്ഥയായ സൗമ്യ കൊലപ്പെടുത്താൻ പ്രതി അജാസ് എത്തിയത് കൃത്യമായ തയ്യാറെടുപ്പോടെയെന്ന് പൊലീസ്. പ്രതിയുടെ വാഹനം പരിശോധിച്ചതിൽ നിന്നുതന്നെ പൊലീസിന് ഇക്കാര്യം ബോധ്യപ്പെട്ടിരുന്നു, ഏതു വിധേനെയും സൗമ്യയെ കൊലപ്പെടുത്തങ്ക എന്ന് ലക്ഷ്യം വച്ചുള്ളത് തന്നെയയിരുന്നു ആക്രമണം.
സ്ഥിരമായി ഡ്യൂട്ടിക്കെത്തിയിരുന്ന അജാസ്. അടുത്തിടെ ഇടക്കിടക്ക് അവധിയെടുക്കാൻ തുടങ്ങിയിരുന്നു. ഇത് കൊലപാതകത്തിനായുള്ള മുന്നൊരുക്കങ്ങൾ നടത്താൻ വേണ്ടിയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ. കൊടുവാളും കത്തിയും രണ്ട് കുപ്പി പെട്രോളും രണ്ട് സിഗരറ്റ് ലൈറ്ററുകളും ഉണ്ടായിരുന്നു.
സൗമയെ ഏതു വിധത്തിലും കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അജാസ് എത്തിയത് എന്ന് സൂചിപ്പിക്കുന്നതാണ് ഇത്. കൊലപാതത്തിന്റെ രീതിയും അങ്ങനെ തന്നെയായിരുന്നു. ഒരിക്കലും രക്ഷപ്പെടാതിരിക്കാനാണ് കാറുകൊണ്ട് ഇടിച്ചിട്ട ശേഷം കുത്തിപ്പരിക്കേൽപ്പിച്ചത്. പിന്നീട് മരണം ഉറപ്പുവരുത്താൻ പെട്രോളൊഴിച്ച് തീകൊളുത്തുകയും ചെയ്തു.