അനുബന്ധ വാര്‍ത്തകള്‍
- 16 കാരിയെ കഴുത്തറുത്ത് ബാഗിലാക്കി കാട്ടില്‍ ഉപേക്ഷിച്ചു; കാട്ടില്‍ നിന്ന് വീട്ടിലേക്ക് നടന്നുവെന്ന് പെണ്‍കുട്ടി ! കാമുകന് പിടിയില്‍
- ഡല്‍ഹിയില്‍ 11 വയസ്സുകാരിയെ സ്കൂളില്‍ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി
- ഭർതൃബലാത്സംഗം കെട്ടുകഥയല്ല, ഗർഭഛിദ്രത്തിന് എല്ലാ സ്ത്രീകൾക്കും തുല്യാവകാശം: സുപ്രീം കോടതിയുടെ നിർണായകവിധിയെ പറ്റി അറിയാം
- ഭര്‍ത്താവിന്റെ മുന്നില്‍വച്ച് 22 കാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ ആറു പേര് അറസ്റ്റിലായി
- ട്രെയിനില്‍ വച്ച് പരിചയപ്പെട്ട് കോഴിക്കോട്ടേക്ക് കൊണ്ടുവന്ന് 16 കാരിയെ കൂട്ട ബലാല്‍സംഗം ചെയ്തു
കൂട്ടബലാൽസംഗം : ആറു പേർ അറസ്റ്റിൽ
വയനാട്: വയനാട്ടിലെ വൈത്തിരിയിൽ കോയമ്പത്തൂർ സ്വദേശിയെ എത്തിച്ചു കൂട്ട ബലാൽസംഗം ചെയ്ത സംഭവത്തിൽ ആറ് പേരെ പോലീസ് അറസ്റ്ററ് ചെയ്തു. യുവതി നൽകിയ പരാതിയിൽ രണ്ടു സ്ത്രീകൾ ഉൾപ്പെടെ ആറ് പേരെയാണ് പിടികൂടിയത്.
ഇതുമായി ബന്ധപ്പെട്ടു പേരാമ്പ്ര സ്വദേശി റിയാസ് എന്ന മുജീബ്, വടകര വില്യാപ്പള്ളി സ്വദേശി ഷാജഹാൻ, തിരുപ്പൂർ സ്വദേശിനി ശരണ്യ, പാറശാല സ്വദേശിനി മഞ്ജു എന്ന ഭദ്ര, മേപ്പാടി സ്വദേശി ഷാനു എന്ന ഷാനവാസ്, വൈത്തിരി തലപ്പുഴ സ്വദേശി അനസുൽ ജമാൽ എന്നിവരാണ് പിടിയിലായത്.
പിടിയിലായ സ്ത്രീകളുടെ സഹായത്തോടെ യുവതിയെ ജോലി വാഗ്ദാനം നൽകി കൂട്ടിക്കൊണ്ടുപോയി റിസോർട്ടിലെ തുടർന്ന് ഹോം സ്റ്റെയിലുമാണ് പീഡിപ്പിച്ചത്. കൽപ്പറ്റ ഡി.വൈ.എസ്.പി ടി.പി.ജേക്കബിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.