ബന്ധുവീട്ടിലെത്തിയ കുട്ടിയെ പീഡിപ്പിച്ച യുവാവിന് 5 വർഷം തടവ്

തളിപ്പറമ്പ്| എ കെ ജെ അയ്യർ| Last Updated: ചൊവ്വ, 7 ജൂണ്‍ 2022 (17:58 IST)
തളിപ്പറമ്പ്: ബന്ധുവീട്ടിൽ അവധിക്കാലം ചെലവഴിക്കാനെത്തിയ പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിന് കോടതി തടവ് ശിക്ഷയും പിഴയും വിധിച്ചു. തളിപ്പറമ്പ് ആലക്കോട് മനക്കടവ് ഒറ്റപ്ലാക്കൽ മനു തോമസ് എന്ന 34 കാരനെയാണ് അഞ്ചു വർഷം തടവിനും 30000 രൂപ പിഴശിക്ഷയും വിധിച്ചത്.

2017 ലെ ക്രിസ്മസ് അവധി സമയത്താണ് ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടി കുളിമുറിയിൽ കുളിക്കുന്ന സമയം പ്രതി അതിക്രമിച്ചു കയറി പീഡിപ്പിച്ചു എന്നാണു പരാതി. ആലക്കോട് ഇൻസ്പെക്ടറായിരുന്ന സുരേശനായിരുന്നു കേസ് അന്വേഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി സി.മുജീബ് റഹ്‌മാനാണ് കേസിൽ വിധി പ്രസ്താവിച്ചത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :