പോക്സോ കേസിൽ കരാട്ടെ അദ്ധ്യാപകൻ അറസ്റ്റിൽ

വയനാട്| എകെജെ അയ്യർ| Last Updated: തിങ്കള്‍, 6 ജൂണ്‍ 2022 (17:55 IST)
വയനാട്: കരാട്ടെ അദ്ധ്യാപകനെ പോക്സോ നിയമം അനുസരിച്ചു അറസ്റ്റ് ചെയ്തു. വയനാട് കമ്പളക്കാട് ടൗണിൽ കരാട്ടെ സെന്റർ നടത്തുന്ന നിസാർ ആണ് അറസ്റ്റിലായത്.

കരാട്ടെ പഠിക്കാൻ എത്തിയ വിദ്യാർത്ഥിയെ പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പരാതിയെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത ശേഷമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ രക്ഷിതാക്കൾ കമ്പളക്കാട് പോലീസിൽ പരാതി നൽകിയിരുന്നു.

പ്രതിയായ നിസാർ കുറ്റം സമ്മതിച്ചതായാണ് പോലീസ് അറിയിച്ചത്. പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :