ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ചു, യുവാവ് അറസ്റ്റിൽ

അഭിറാം മനോഹർ| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (16:35 IST)
തൃശൂർ: ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി അഖിലിനെയാണ് പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തത്.

കോട്ടയത്ത് നിന്നുമാണ് പ്രതിയെ പിടികൂടിയത്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ പ്രതി കഴിഞ്ഞ രണ്ടാം തീയതിയാണ് തട്ടിക്കൊണ്ടുപോയി മർദ്ദിച്ചത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :