പെൺകുട്ടിക്ക് അശ്ളീല വീഡിയോ അയച്ച യുവാവ് അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ചൊവ്വ, 7 ജൂണ്‍ 2022 (11:32 IST)
തിരുവനന്തപുരം: പ്രായപൂർത്തി ആകാത്ത പെൺകുട്ടിക്ക് അശ്ളീല വീഡിയോ അയച്ച ഒഡീഷ സ്വദേശിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒഡീഷ സ്വദേശി സുബ്രാൻഷു ശേഖർനാഥ് എന്ന പത്തൊമ്പതുകാരനാണ് പിടിയിലായത്.

ഓൺലൈൻ ഗെയിം കളിയിലൂടെ പരിചയപ്പെട്ടതാണ് ഇയാളെ. പിന്നീട് വാട്സാപ്പ് വഴി ഇയാൾ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും വീഡിയോ കോൽ ചെയ്തു അശ്ളീല വീഡിയോകൾ അയയ്ക്കുകയും ചെയ്തു. വിഡിയോ കോളിന്റെ സ്‌ക്രീൻ ഷോട്ടുകൾ പെൺകുട്ടിയുടെ ബന്ധുവിന് അയയ്ക്കുകയും ചെയ്തു.

തുടർന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ പരാതി നൽകി. സൈബർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ ജി.എസ്.രതീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇയാളെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :