പെൺകുട്ടികൾക്ക് ലൈംഗിക പീഡനം : മൂന്നു യുവാക്കൾ അറസ്റ്റിൽ

ചെർപ്പുളശേരി| എ കെ ജെ അയ്യർ| Last Modified തിങ്കള്‍, 6 ജൂണ്‍ 2022 (17:56 IST)
ചെർപ്പുളശേരി : പ്രായപൂർത്തി ആകാത്ത രണ്ടു പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു എന്ന കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. ചെർപ്പുളശേരി സ്വദേശി സനൂപ് (20), വല്ലപ്പുഴ സ്വദേശി മുഹമ്മദ് ഫാസിൽ (18), നെല്ലായ സ്വദേശി മുഹമ്മദ് നവാസ് (22) എന്നിവരാണ് അറസ്റ്റിലായത്.

ചെർപ്പുളശേരി പൊലീസാണ് മൂവരെയും അറസ്റ്റ് ചെയ്തത്. ഇവരെ ഒറ്റപ്പാലം ഫാസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. അറസ്റ്റിലായ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :