അനുബന്ധ വാര്‍ത്തകള്‍
- 'ശിവൻ വരെ മൂത്രം പാനം ചെയ്യും, എന്റെ ആരോഗ്യത്തിന്റെ രഹസ്യവും അത് തന്നെ': കൊല്ലം തുളസി
- പട്ടാപ്പകൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം: 2 കൊല്ലം സ്വദേശികൾ പിടിയിൽ
- 'വേണമെങ്കിൽ വിവാഹം കഴിക്കാം': തന്റെ ഇഷ്ടത്തിന് ജീവിച്ചോളാനാണ് മകന് പറഞ്ഞതെന്ന് സുധിയുടെ ഭാര്യ
- സുധിയെ വിറ്റ് കാശാക്കുന്നുവെന്ന് ജനം: ചെയ്യണമെങ്കിൽ രഹസ്യമായി ചെയ്താൽ പോരേയെന്ന് സാജു നവോദയ
- വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; കൊല്ലത്ത് പത്ത് വയസുകാരന് രോഗം സ്ഥിരീകരിച്ചു
വയോധികന്റെ രണ്ടരക്കോടി രൂപ തട്ടിയെടുത്ത കേസില്‍ യുവാവും യുവതിയും പിടിയിൽ
തൃശൂര്‍: ഹണി ട്രാപ്പിലൂടെ വയോധികന്റെ രണ്ടര കോടി രൂപാ തട്ടിയെടുത്ത കൊല്ലം സ്വദേശികളായ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ടോജന്‍, ഷമി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
പണം തട്ടിയെടുത്തു എന്ന തൃശൂര്‍ പൂങ്കുന്നം സ്വദേശിയുടെ പരാതിയിലാണ് തൃശൂര്‍ വെസ്റ്റ് പൊലീസ് പ്രതികളെ പിടികൂടിയത് . പ്രതികളായ കൊല്ലം സ്വദരികള് യൂട്യൂബ് ചാനലിലൂടെയാണ് പരാതിക്കാരനെ ഹണിട്രാപ്പില്‍ കുടുക്കിയത്. ഇവരില്‍ നിന്ന് മൂന്നുവാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു.
രണ്ട് വര്‍ഷം മുന്‍പാണ് സാമൂഹിക മാധ്യമത്തിലൂടെ വയോധികന് യുവതിയുമായി പരിചയത്തിലായത്.വിവാഹിതയല്ലെന്ന് പറഞ്ഞാണ് യുവതി വയോധികനുമായി അടുത്തത്. ഇതിനിടെ പല തവണകളായി യുവതി വയോധിനില്‍ പണം വാങ്ങുകയും ചെയ്തു.പിന്നീട് പണം ലഭിക്കാതെ വന്നതോടെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നു. സഹികെട്ടാണ് വയോധികന് തൃശൂര്‍ വെസ്റ്റ് പോലീസില്‍ പരാതി നല്‍കിയത്. വയോധികനില്‍ നിന്നും തട്ടിയെടുത്ത പണം ഉപയോഗിച്ച് വാങ്ങിയ 60 പവന്റെ സ്വര്‍ണ ആഭരണങ്ങളും വാഹനങ്ങളും പൊലീസ് പിടികൂടി.