1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Rape attempt against woman 2 kollam native arrested

പട്ടാപ്പകൽ പെൺകുട്ടിക്കു നേരെ പീഡനശ്രമം: 2 കൊല്ലം സ്വദേശികൾ പിടിയിൽ

Mangalapuram Kollam
പോക്സോ മംഗലപുരം കൊല്ലം
തിരുവനന്തപുരം: പട്ടാപ്പകൽ പെൺകുട്ടിക്ക് നേരെ പീ‍ഡനശ്രമം. നടത്തിയ 2 കൊല്ലം സ്വദേശികളെ പോലീസ് പിടികൂടി. മംഗലപുരം പ്രദേശത്തെ വീടിനുള്ളിൽ അതിക്രമിച്ചു കയറിയാണ് കേബിൾ ജോലിക്കെത്തിയ രണ്ട് പേർ പെൺകുട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കാൻ ശ്രമിച്ചത്.
 
കഴിഞ്ഞ ദിവസം ഉച്ചയോടെ നടന്ന പീഡന ശ്രമത്തിനിടെ നിലവിളിച്ച പെൺകുട്ടിയുടെ വായിൽ തുണി തിരുകി കയറ്റി. പിടിയിലായവരെ കുറിച്ചു കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല .
 
കൊല്ലം സ്വദേശികളായ രണ്ട് പേർ കുറച്ചു ദിവസങ്ങളായി മം​ഗലപുരം പരിധിയിൽ കേബിൾ ജോലി ചെയ്യുകയായിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയുടെ വീട്ടിലും ഇവർ കേബിൾ ജോലിക്കെത്തിയിരുന്നു.  
 
പെൺകുട്ടി ഒറ്റക്കായിരുന്ന സമയം മനസ്സിലാക്കിയാണ് ഇവർ വീടിനുള്ളിൽ അതിക്രമിച്ച കയറിയത്. അക്രമികളെ തള്ളിമാറ്റി പെൺകുട്ടി പുറത്തേക്ക് ഓടിയപ്പോഴാണ് സംഭവം നാട്ടുകാരറിഞ്ഞത്.മം​ഗലാപുരം പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
വിക്കിപീഡിയ നിയന്ത്രിക്കുന്നത് തീവ്ര ഇടതുപക്ഷം, സംഭാവന നൽകരുതെന്ന് ഇലോൺ മസ്ക്