കാഴ്ച പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പിടിയിൽ

എ കെ ജെ അയ്യർ| Last Modified വെള്ളി, 15 മാര്‍ച്ച് 2024 (10:07 IST)
പത്തനംതിട്ട: കാഴ്ച പരിമിതിയുള്ള പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ യുവാവ് പോലീസ് പിടിയിലായി. തേക്കുതോട് സ്വദേശി അനീഷ് എന്ന മുപ്പത്തഞ്ചുകാരനാണ് അറസ്റ്റിലായത്. കാഴ്ചപരിമിതിയുള്ള പെൺകുട്ടിയെയും കുടുംബത്തെയും സഹായിക്കാമെന്ന് വ്യാജചിന്തയോടെ ബന്ധം സ്ഥാപിക്കുകയും തക്കം കിട്ടിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നു ഇയാൾ. പെൺകുട്ടിയുടെ പരാതിയെ തുടർന്നാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രതിക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. സംഭവത്തെ കുറിച്ച് കൂടുതൽ അന്വേഷണം നടക്കുന്നതായാണ് പോലീസ് അറിയിച്ചത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :