ഭര്‍ത്താവ് ജോലിക്ക് പോകുന്നില്ല, പട്ടിണി മൂലം എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നു - അമ്മ അറസ്‌റ്റില്‍

 boy , money , old son , police , മകന്‍ , പട്ടിണി , കൊല , അമ്മ , യുവതി
നോയിഡ| Last Modified വെള്ളി, 23 ഓഗസ്റ്റ് 2019 (19:44 IST)
എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്ന അറസ്‌റ്റില്‍. ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഗോപാല്‍ഗാഹ് എന്ന ഗ്രാമത്തിലാണ് സംഭവം. മകന്‍ ദീപകിനെ കൊന്ന ഹേമ (26) എന്ന യുവതിയാണ് പിടിയിലായത്.

വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലാണ് ആണ്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. അഴുകിയ മൃതദേഹത്തില്‍ നിന്നും ദുര്‍ഗന്ധം വന്നതോടെയാണ് വിവരം പുറത്തായത്.

മകനെ കാണാനില്ലെന്ന് യുവതി ഭര്‍ത്താവിനെയും ബന്ധുക്കളെയും അറിയിച്ചിരുന്നു. പൊലീസിലും പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ അഴുകിയ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം വീടിന് സമീപത്ത് നിന്നും ലഭിച്ചു. ചോദ്യം ചെയ്യലില്‍ കുഞ്ഞ് കട്ടിലില്‍ നിന്ന് വീണ് മരിച്ചതാണെന്ന് ഹേമ ആദ്യ മൊഴി നല്‍കിയെങ്കിലും പിന്നീട് സത്യം പറയുകയായിരുന്നു.

കുട്ടിയുടെ കഴുത്തില്‍ കണ്ടെത്തിയ പാടുകളാണ് യുവതിക്ക് വിനയായത്. കുഞ്ഞിന് ഭക്ഷണം വാങ്ങി നല്‍കാന്‍ പണമില്ലെന്നും, പട്ടിണി മൂലം കുട്ടി കരയുന്നത് പതിവായതോടെയാണ് ശ്വാസം മുട്ടിച്ച് നടത്തിയതെന്നും ഹേമ പൊലീസിനോട് പറഞ്ഞു. ഭര്‍ത്താവ് ജോലിക്ക് പോകാത്തതാണ് പട്ടിണിക്ക് കാരണമെന്നും യുവതി മൊഴി നല്‍കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :