കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ തല്ലിച്ചതച്ചു; പരസ്യ വിചാരണയുടെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ - കേസെടുത്ത് പൊലീസ്

 minor girl , police , boyfriend , പൊലീസ് , യുവാവ് , പെണ്‍കുട്ടി , ഗ്രാമം , വിചാരണ
ഹൈദരാബാദ്| Last Modified ശനി, 17 ഓഗസ്റ്റ് 2019 (14:54 IST)
കാമുകനൊപ്പം ഒളിച്ചോടിയ പെണ്‍കുട്ടിയെ പരസ്യവിചാരണ നടത്തി തല്ലിച്ചതച്ചു. ആന്ധ്രപ്രദേശിലെ അനന്തപൂര്‍ ജില്ലയിലെ കെ പി ദൊഡ്ഢി ഗ്രാമത്തിലാണ് സംഭവം. പെണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഒളിച്ചോടിയ പെണ്‍കുട്ടിയേയും യുവാവിനെയും കഴിഞ്ഞ ബുധനാഴ്‌ചയാണ് നടത്തി മര്‍ദ്ദിച്ചത്. മുതിര്‍ന്ന ആളുകളുടെ സാന്നിധ്യത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്. നല്‍കിയ മറുപടി തൃപ്‌തികരമല്ലെന്ന് പറഞ്ഞാണ് അമ്പത് വയസിന് മുകളില്‍ പ്രായം തോന്നിക്കുന്ന ഒരാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചത്.

വടി കൊണ്ട് അടിച്ചതിന് പിന്നാലെ വടി ഉപയോഗിച്ചും ഇയാള്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചു. ഇതിനിടെ പലതവണ ചവിട്ടുകയും ചെയ്‌തു. ഈ സമയം ആളുകള്‍ക്ക് നടുവില്‍ തലകുനിച്ചിരിക്കുന്ന യുവാവിനേയും ദൃശ്യങ്ങളില്‍ കാണാം. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന ആരോപണമാണ് ഗ്രാമവാസികള്‍ നല്‍കുന്നത്.

കേസെടുത്തെങ്കിലും കുട്ടിയുടെ രക്ഷിതാക്കള്‍ സംഭവത്തില്‍ പരാതിപ്പെടാന്‍ തയ്യാറായില്ലെന്ന് പൊലീസ് വ്യക്തമാക്കി. പെണ്‍കുട്ടിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും. പരിശോധനയില്‍ പെണ്‍‌കുട്ടി ലൈംഗികമായി ഉപയോഗിക്കപ്പെട്ടു എന്ന് ബോധ്യമായാല്‍ യുവാവിനെതിരെ പോക്‍സോ ഉള്‍പ്പെടുത്തി കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :