1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Bengaluru girl cruelty post

പ്രണയബന്ധം എതിർത്തു; 15കാരി കാമുകന്റെ സഹായത്തോടെ അച്ഛനെ കൊന്ന് കത്തിച്ചു; സംഭവം ബെംഗളൂരുവിൽ

ആദ്യം ഉറങ്ങാനുള്ള ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം.

Bengaluru
പ്രണയത്തെ എതിര്‍ത്തതിനാല്‍ കാമുകന്റെ സഹായത്തോടെ 15കാരി അച്ഛനെ കുത്തിക്കൊന്ന് തീകൊളുത്തി. ആദ്യം ഉറങ്ങാനുള്ള ഗുളിക നൽകി മയക്കിക്കിടത്തിയ ശേഷം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു എന്നാണ് വിവരം. ഇന്നലെയായിരുന്നു 41കാരനായ ബിസിനസുകാരനായ പിതാവിന് ഇത്തരത്തില്‍ മരണം സംഭവിച്ചത്. 
പുതുച്ചേരിയിൽ നടന്ന വിവാഹച്ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി പോയ ഭാര്യയെയും മകനെയും റെയിൽവെ സ്റ്റേഷനിൽ വിട്ടശേഷം തിരിച്ച് വീട്ടിലെത്തിയതായിരുന്നു ഇദ്ദേഹം.
 
വീട്ടിലെത്തിയ അച്ഛന് മകൾ പാലിൽ മയക്കുഗുളിക ചേർത്ത് നൽകി. അതിന് ശേഷം കാമുകന്റെ സഹായത്തോടെ കത്തിയെടുത്ത് കുത്തി. പിന്നീട് മൃതദേഹം വലിച്ച് ശുചിമുറിയിൽ കൊണ്ടുപോയി തീയിട്ടു. വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ട് അയൽവാസികൾ പോലീസിനെയും ഫയർഫോഴ്‌സിനെയും വിളിക്കുകയായിരുന്നു. പിതാവിന്റെ മൃതദേഹത്തിൽ 10 തവണ കുത്തേറ്റിരുന്നു.
 
പോലീസിന്റെ ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു. സമീപ ദിവസങ്ങളില്‍ ഒരു മാളിൽ വച്ച് കാമുകനാണ് അച്ഛനെ കൊലപ്പെടുത്താനുള്ള പദ്ധതി 15കാരിക്ക് പറഞ്ഞുകൊടുത്തത്. അത് അതേപോലെ പെൺകുട്ടി അനുസരിക്കുകയായിരുന്നു.
അടുത്ത ലേഖനം
കറക്കിക്കുത്തിയെന്നും കോപ്പിയടിച്ചെന്നും ആദ്യം പറഞ്ഞു, തെളിവുകൾ നിരത്തിയപ്പോൾ തലകുലുക്കി സമ്മതിച്ചു; പിഎസ്‌സി പരീക്ഷയില്‍ ക്രമക്കേട് നടത്തിയെന്ന് ശിവരഞ്ജിത്