ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഉപേക്ഷിക്കാനൊരുങ്ങി എസ്‌ബിഐ !

Last Modified ചൊവ്വ, 20 ഓഗസ്റ്റ് 2019 (14:36 IST)
പണം പിൻവലിക്കുന്നതിനും ഇടപാടുള്ള നടത്തുന്നതിന്നായുമുള്ള ഡെബിറ്റ്, ക്രെഡിറ്റ് പൂർണമായും നിർത്തലാക്കാനുള്ള ആലോചനയുമായി രാജ്യത്തെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനം എസ്‌ബിഐ. പ്ലാസ്റ്റിക് കാർഡുകൾ പൂർണമായും ഒഴിവക്കുക വഴി കാർഡ്‌ലെസ് ഓൺലൈൻ ഇടപാടുകൾ വർധിപ്പിക്കാനാണ് എസ്‌ബിഐയുടെ നീക്കം.

ഡെബിറ്റ് ക്രെഡിറ്റ് കാർഡുകൾ പൂർണമായും ഒഴിവാക്കുന്ന കാര്യം എസ്ബിഐ പരിശൊധിച്ചുവരികായാണ് എന്നും കാർഡുകൾ പൂർണമായും ഒഴിവക്കാനാകും എന്നാണ് വിശ്വാസം എന്നും എസ്ബിഐ ചെയർമാൻ രജനിഷ് കുമാർ വ്യക്തമാക്കി.

എസ്‌ബിഐയുടെ 90 കോടി ഡെബിറ്റ് കാർഡുകളും, 3 കോടി ക്രെഡിറ്റ് കാർഡുകളുമാണ് രാജ്യത്ത് പ്രവർത്തിക്കുന്നത്. ഇവക്ക് പകരമായി എസ് ബിഐയുടെ ഓൺലൈൻ ട്രാൻസാക്ഷൻ പ്ലാറ്റ്ഫോം യോനോ ഉപയോഗപ്പെടുത്താനാകും. രജനിഹ് കുമാർ പറഞ്ഞു.

കാർഡുകൾ ഇല്ലാതെ തന്നെ യോനോയുടെ സഹായത്തോടെ എ‌ടിഎമ്മുകളിൽ നിന്നും പണം പിൻവലിക്കുന്നതിനുള്ള സംവിധാനം നേരത്തെ തന്നെ എസ്‌ബിഐ കൊണ്ടുവന്നിരുന്നു. എന്നാൽ പ്രത്യേക യോനോ ക്യാഷ് പോയിന്റുകളിൽ മാത്രമേ ഈ സേവനം ലഭ്യമയിരുന്നുള്ളു.

നിലവിൽ 68,000 യോനോ ക്യഷ് പോയന്റുകളാണ് എസ്‌ബിഐ ഒരുക്കിയിരിക്കുന്നത്. ഒരു ലക്ഷം യോനോ ക്യാഷ് പോയന്റുകൾ കൂടി രാജ്യത്ത് ഉടനീളം ആരംഭിക്കാൻ എസ്‌ബിഐ തീരുമാനിച്ചിട്ടുണ്ട്. യോനോയിൽ ക്രെഡിറ്റ്‌ കാർഡിന് സമാനമായ സംവിധാനവും ഒരുക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :