ഫെയ്‌സ്ബുക്കിലൂടെ വന്ന ചതി, യുവാവിന് നഷ്ടമായത് ഒന്നേക്കാൽ ലക്ഷം രൂപ !

Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (18:22 IST)
ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട യുവതി പറഞ്ഞത് അപ്പാടെ വിശ്വസിച്ച യുവാവിന് നഷ്ടമായത് ഒന്നേക്കാൽ ലക്ഷം രൂപ. കുമരകം തിരുവാർപ്പ് സ്വദേശിയയ യുവാവാണ് തട്ടിപ്പിനിരയായത്. ദിവസങ്ങൾക്ക് മുൻപ് യുവാവ് ഫെയ്‌സ്ബുക്കിൽ താന്റെ ചിത്രവും മാറ്റു വിവരങ്ങളും പങ്കുവച്ചിരുന്നു. ഇത് കണ്ട് ലണ്ടനിലുള്ള വിദേശ വനിത എന്ന പേരിൽ യുവാവിന് ഒരു ഫോൺകോൾ വന്നു.

ചതിയുടെ ഒന്നാം ഘട്ടമായിരുന്നു അത്. ചിത്രം കണ്ട് യുവാവിനെ ഇഷ്ടമായി എന്നും ലാപ്ടോപ്പ് ക്യാമറ തുടങ്ങി വിലപിടിപ്പുള്ള സാമ്മാനങ്ങൾ അയച്ചുതരാം എന്നുമാണ് യുവതി പറഞ്ഞത്. പിന്നീട് ഇവയുടെ ചിത്രങ്ങൾ അയചച്ചുനൽകുകയും ചെയ്തു. അടുത്ത ദിവസം ഡൽഹിയിൽനിന്നെന്ന് പറഞ്ഞ് ഒരു യുവാവാണ് ഫോൺ വിളിച്ചത്.

ലണ്ടനിൽനിന്നുമുള്ള സമ്മാനങ്ങൾ എത്തിയിട്ടുണ്ട് എന്നും ഇത് അയച്ചു നൽകാൻ നടപടി ക്രമങ്ങൾക്കായി 80,500 രൂപ നൽകണം എന്നായിരുന്നു ആവശ്യം. യുവവ് ഈ പണം ബങ്ക് അക്കൗണ്ടിലേക്ക് അയച്ചു നൽകി. അടുത്ത ദിവസം വീണ്ടും ഫോൺ വന്നു സമ്മാനത്തിന്റെ കൂട്ടത്തിൽ എട്ട് ലക്ഷം രൂപ ഉണ്ടെന്നും ഇത് അയക്കുന്ന നടപടി ക്രമങ്ങൾക്കായി ഒരുലക്ഷം രൂപ വേണമെന്നും ഫോണിൽ വിളിച്ചയാൾ ആവശ്യപ്പെട്ടു

ത്ന്റെ പക്കൽ ഒരു
ലക്ഷം രൂപ ഇല്ലെന്നു പറഞ്ഞ യുവാവ് വീണ്ടും 50,000 രൂപ അക്കൗണ്ടിലേക്ക് അയച്ചുനൽകി. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും സമ്മാനങ്ങൾ വീട്ടിൽ എത്തിയില്ല. വിളിച്ച ആളുകളുമായി പീന്നീട് ബന്ധപ്പെടാനും യുവാവിന് സാധിച്ചില്ല. ഇതോടെയാണ് താൻ വഞ്ചിക്കപ്പെട്ടു എന്ന് യുവാവ് തിരിച്ചറിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :