1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. man spreaded rape visuals of girl arrested

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ

Harassment
എറണാകുളം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പ്രചരിപ്പിച്ച പ്രതിയെ പോലീസ് ചെന്നൈയിൽ നിന്ന് അറസ്റ്റ് ചെയ്തു. തോപ്പുംപടി നസ്രത്ത്‌ സ്വദേശി ഇരുപത്തേഴുകാരനായ നിൻസൺ എന്ന ലൂയി പീറ്ററിനെയാണ് തോപ്പുംപടി പോലീസ് ചെന്നൈയിൽ നിന്ന് പിടികൂടിയത്.
 
പീഡിപ്പിച്ച ശേഷം ഇയാൾ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തു എന്നായിരുന്നു പരാതി. പെൺകുട്ടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തത്. തനിക്കെതിരെ കേസെടുത്ത വിവരം അറിഞ്ഞു പ്രതി ഒളിവിൽ പോയി. വയനാട്, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു പ്രതി. മട്ടാഞ്ചേരി എ.സി.പി കെ.ആർ. മനോജിന്റെ നേതൃത്വത്തിൽ തോപ്പുംപടി പോലീസ് എസ്.ഐ സെബാസ്ത്യൻ പി.ചാക്കോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 
 
About Writer
എ കെ ജെ അയ്യർ
അടുത്ത ലേഖനം
21,000 കോടിയുടെ കേന്ദ്രസഹായം നഷ്ടമാകും? സ്മാർട്ട് മീറ്റർ സ്ഥാപിക്കാൻ 3 മാസം സാവകാശം തേടി കേരളം