1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. store owner used to harass girls arrested

സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടികളെ കടയ്ക്കകത്തു കയറ്റി പീഡിപ്പിക്കുന്നത് പതിവാക്കിയ 62 കാരനായ കട ഉടമ അറസ്റ്റിൽ

harassment
തൃശൂർ: തന്റെ പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടികളെ കടയ്ക്കകത്തു കയറ്റി പീഡിപ്പിക്കുന്നത് പതിവാക്കിയ 62 കാരനായ കട ഉടമ അറസ്റ്റിലായി. ഇരിങ്ങാലക്കുട ആസാദ് റോഡിൽ കട നടത്തുന്ന തടത്തിപ്പറമ്പിൽ ബാബുവിനെയാണ് ഇതുമായി ബന്ധപ്പെട്ടു പോലീസ് അറസ്റ്റ് ചെയ്തത്.
 
പെൺകുട്ടികളെ ആളില്ലാത്ത സമയം നോക്കി അകത്തേക്ക് വിളിച്ചുകയറ്റിയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിക്കുന്നത്. പീഡനത്തിന് ഇരയായ മൂന്നു കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൂടുതൽ കുട്ടികൾ പീഡനത്തിന് ഇരയായിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.
 
തനിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത വിവരം അറിഞ്ഞു ഇയാൾ നാടുവിടാനൊരുങ്ങിയെങ്കിലും പോലീസ് ഇയാളെ തന്ത്രപൂർവം കുടുക്കുകയായിരുന്നു. ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അനീഷ് കരീം, ഇൻസ്‌പെക്ടർ എം.എസ്.ഷാജൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അടുത്ത ലേഖനം
പൊതുമേഖലാ ബാങ്കായ എസ്ബിഐയുടെ അറ്റാദായം 16,884 കോടി രൂപ; 178 ശതമാനത്തിന്റെ വളര്‍ച്ച