പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ വൃദ്ധൻ പിടിയിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (16:48 IST)
കൊല്ലം: പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ 66 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കെ.ആർ.നഗർ കൊട്ടിലിൽ വീട്ടിൽ മുഹമ്മദ് കുഞ്ഞ് ആണ് കിളികൊല്ലൂർ പോലീസിന്റെ പിടിയിലായത്.

കുട്ടിയുമായുള്ള പരിചയ മുതലെടുത്തു പല തവണ ഇയാൾ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു എന്നായിരുന്നു പരാതി. ഇയാൾ താനെ മൊബൈൽ ഫോണിലെ അശ്ളീല ദൃശ്യങ്ങൾ കുട്ടിയെ നിർബന്ധിച്ചു കാണിച്ചു എന്നും തുടർന്ന് കുട്ടിയെ ലൈംഗീകമായി ഉപദ്രവിച്ചു എന്നുമാണ് പൊലീസിന് ലഭിച്ച പരാതിയിലുള്ളത്.

കുട്ടിയുടെ പെരുമാറ്റത്തിൽ കണ്ട അസ്വാഭാവികതയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരങ്ങൾ പുറത്തായത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :