പെൺകുട്ടിയെ പീഡിപ്പിച്ചതിന് കൂട്ടുനിന്ന പിതാവ് അറസ്റ്റിൽ

എ കെ ജെ അയ്യർ| Last Modified ചൊവ്വ, 1 ഓഗസ്റ്റ് 2023 (17:20 IST)
പാലക്കാട്: പ്രായപൂർത്തി ആകാത്ത പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായ സംഭവത്തിൽ പോക്സോ വകുപ്പ് പ്രകാരം കുട്ടിയുടെ പിതാവും പെൺകുട്ടിയെ പീഡിപ്പിച്ചയാളും അയാളുടെ മാതാപിതാക്കളും പോലീസ് പിടിയിലായി. പതിനാറു വയസുള്ള പെൺകുട്ടിയെ പന്ത്രണ്ടു വയസു മുതൽ പീഡനത്തിന് ഇരയാക്കിയിട്ടുണ്ട് എന്നാണു പോലീസ് സംശയിക്കുന്നത്.

ലഹരി ഉപയോഗിച്ചുള്ള ഭർത്താവിന്റെ പീഡനം സഹിക്കാൻ കഴിയാതെ പെൺകുട്ടിയുടെ മാതാവ് വീടുവിട്ടുപോയി എന്നാണു അറിയാൻ കഴിഞ്ഞത്. പെൺകുട്ടിയെ നാല് വര്ഷം മുമ്പ് പീഡിപ്പിച്ചതിന് രണ്ടു കേസുകളിൽ രണ്ടു പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു.

കുട്ടിയുടെ പിതാവ് തന്നെയാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ യുവാവിന്റെ അടുത്തു കുട്ടിയെ എത്തിച്ചതെന്നാണ് പോലീസ് കണ്ടെത്തിയത്. യുവാവിന്റെ മാതാപിതാക്കളും പീഡനത്തിന് കൂട്ട് നിന്ന് എന്നാണറിയുന്നത്. ശിശുക്ഷേമ സമിതി വഴി നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. ടൌൺ സൗത്ത് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :