പ്രകൃതി വിരുദ്ധ പീഡനം : നാല്പതുകാരൻ അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified ശനി, 29 ജൂലൈ 2023 (19:35 IST)
തിരുവനന്തപുരം : പ്രായപൂർത്തി ആകാത്ത ബാലനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കുറ്റത്തിന് നാല്പതുകാരനെ പോക്സോ വകുപ്പ് പ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ബാലാരാമപുരം സുനിൽ ഭവനിൽ അനിൽകുമാർ ആണ് ബാലരാമപുരം പോലീസിന്റെ പിടിയിലായത്.

ബാലരാമപുരം പോലീസ് എസ്.എച്ച്.ഒ ടി.വി.ജയകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഈ മാസം പതിനഞ്ചാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :