1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ക്രൈം
  4. Man slits girlfriends neck in Karnataka

മുന്‍കാല പ്രണയത്തെ ചൊല്ലി തര്‍ക്കം, പെണ്‍കുട്ടിയുടെ കഴുത്തറുത്ത് യുവാവ്

Man slits girlfriends Karnataka
കര്‍ണാടകയിലെ ഹാസനില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴയ പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു ഇതിനുപിന്നില്‍. പ്രതി തേജസ് (23) നെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈനല്‍ ഇയര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുമായി കഴിഞ്ഞ ആറുമാസമായി തേജസ് പ്രണയത്തിലായിരുന്നു. ഇതേ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു തേജസ്.
 
 ഇരുവര്‍ക്കും ഇടയില്‍ വഴക്കും തര്‍ക്കവും പതിവായിരുന്നു. പെണ്‍കുട്ടിയുടെ പഴയ പ്രണയ പദ്ധതി ചൊല്ലിയായിരുന്നു അടുത്തിടെയായി വഴക്ക്. ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. പെണ്‍കുട്ടിയുടെ പൂര്‍വ്വകാല പ്രണയത്തെ കുറിച്ച് പറഞ്ഞ് നിരന്തരം തേജസ് പ്രശ്‌നം ഉണ്ടാക്കുന്നുണ്ടായിരുന്നു. 
 
ഫോണ്‍ എപ്പോഴും പരിശോധിക്കാനും തുടങ്ങിയതോടെ തേജസുമായുളള ബന്ധം ബേസിക്കാന്‍ പെണ്‍കുട്ടി തയ്യാറായി. ഇതോടെ എല്ലാം സംസാരിച്ച് തീര്‍ക്കാം എന്ന് പെണ്‍കുട്ടിയോട് പറഞ്ഞ് വ്യാഴാഴ്ച ഇരുവരും കുന്തി ബേട്ട ഹില്‍സിലേക്ക് ബൈക്കില്‍ പോയി. ടൗണില്‍ നിന്നും 13 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം. സംഭവസ്ഥലത്ത് എത്തിയതും തേജസ് പെണ്‍കുട്ടിയുമായി വഴക്കില്‍ ഏര്‍പ്പെട്ടു. ഇതേ സമയം കയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ കഴുത്തറുത്തു. അവിടെയുണ്ടായിരുന്ന ആളുകളാണ് രക്തത്തില്‍ കുളിച്ചു കിടന്ന പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. അധികം വൈകാതെ തന്നെ പെണ്‍കുട്ടി മരിച്ചു. ഐപിസി 302 പ്രകാരം ഉള്ള കൊലക്കുറ്റത്തിനാണ് യുവാവിനെതിരെ പോലീസ് കേസെടുത്തത്. 
 
കര്‍ണാടകയിലെ ഹാസനില്‍ കാമുകിയെ കഴുത്തറുത്ത് കൊന്ന സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. പഴയ പ്രണയബന്ധത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമായിരുന്നു ഇതിനുപിന്നില്‍. പ്രതി തേജസ് (23) നെ പോലീസ് അറസ്റ്റ് ചെയ്തു. ഫൈനല്‍ ഇയര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരുന്ന പെണ്‍കുട്ടിയുമായി കഴിഞ്ഞ ആറുമാസമായി തേജസ് പ്രണയത്തിലായിരുന്നു. ഇതേ കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി ആയിരുന്നു തേജസ്.
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
പതിനാലുകാരനെതിരെ ലൈംഗിക അതിക്രമം : 65 കാരൻ അറസ്റ്റിൽ