നവദമ്പതികളെ വീട്ടിൽ കയറി കൊലപ്പെടുത്തി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 നവം‌ബര്‍ 2023 (10:04 IST)
വീട്ടിൽ കയറി നവദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിലാണ് സംഭവം. മാരിശെൽവം(23) കാർത്തിക ( 21) എന്നിവരാണ് മരിച്ചത്. വിവാഹം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് കൊലപാതകം നടന്നത്. അടുത്തുള്ള ഒരു ക്ഷേത്രത്തിൽ വച്ച് ഒക്ടോബർ 30 ആയിരുന്നു ഇരുവരും വിവാഹിതരായത്.മാരിശെൽവം ഒരു ഷോപ്പിംഗ് കമ്പനിയിൽ ജോലി ചെയ്തുവരുകയാണ്.

ഒരേ സമുദായത്തിൽ പെട്ടവരാണ് ഇരുവരും. എന്നാൽ രണ്ടു പേരും തമ്മിലുള്ള വിവാഹത്തെ പെൺകുട്ടിയുടെ വീട്ടുകാർ എതിർത്തിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് 6:45 ത്തോടെ ഇവർ താമസിക്കുന്ന വീട്ടിലേക്ക് ഒരു സംഘം ആളുകൾ എത്തുകയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു

കൊലപാതകത്തിന് പിന്നിൽ പെൺകുട്ടിയുടെ വീട്ടുകാരാണെന്ന് സംശയിക്കുന്നതായി പോലീസുകാർ പറഞ്ഞു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതും പ്രതികൾക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി എന്നും പോലീസ് പറഞ്ഞു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :