അനുബന്ധ വാര്‍ത്തകള്‍
- റാണ ദഗുബട്ടിക്ക് നായികയായി നയൻതാര, ഒരുങ്ങുന്നത് ക്രൈം ത്രില്ലർ !
- കുഴിമന്തി കഴിച്ച് അസ്വസ്ഥത; മൂന്ന് വയസുകാരി മരിച്ചു
- രജനീകാന്തിന്റെ നായികയാകാൻ മഞ്ജു വാര്യർ; ഒരുങ്ങുന്നത് ബിഗ് ബജറ്റ് ചിത്രം
- ആ നിർബന്ധം വിനയാകുന്നു;നിർമാതാക്കൾ നയൻതാരയെ ഒഴിവാക്കുന്നു; പകരം തമന്നയോ?
- വിക്രമിന് വില്ലന്‍ ഇര്ഫാന് പത്താന് !
മാതാപിതാക്കളെ കാണാൻ വീട്ടിൽ പോകണമെന്ന് ഭാര്യ, വാക്കുതർക്കം; ഒടുവിൽ മഴുകൊണ്ട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്
വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ജബല്പൂരില് 45കാരിയെ ഭര്‍ത്താവ് മഴുകൊണ്ടു വെട്ടി കൊലപ്പെടുത്തി.വാക്കുതര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. ബാര്ബതി ഗ്രാമത്തിലാണ് സംഭവം നടന്നത്.
അശോക് ചക്രവര്‍ത്തി എന്നയാള്‍ ഭാര്യ രജനിയെ മഴുകൊണ്ട് ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രജനിക്ക് മാതാപിതാക്കളെ കാണാന്‍ പോകണം എന്നു പറഞ്ഞ് തുടങ്ങിയ വാക്കുതര്‍ക്കം കൊലപാതകത്തിലെത്തുകയായിരുന്നു. മഴുകൊണ്ടു പലതവണ ആക്രമിച്ചാണ് കൊലപ്പെടുത്തിയത്. സിറ്റി പൊലീസ് സൂപ്രണ്ട് രവി ചൗഹാന് പറഞ്ഞു. അശോക് ചക്രവര്‍ത്തിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കു മേല്‍ 302 ആം വകുപ്പ് പ്രകാരം കൊലപാതകക്കുറ്റം ചുമത്തിയതായി പൊലീസ് അറിയിച്ചു.