തുമ്പി എബ്രഹാം|
Last Updated:
ചൊവ്വ, 15 ഒക്‌ടോബര്‍ 2019 (14:46 IST)
തമിഴിൽ അരങ്ങേറ്റം ഗംഭീരമാക്കിയതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിന്റെ നായികയാവാൻ മഞ്ജു വാര്യർ. രജനീകാന്തിനെ നായകനാക്കി ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് മഞ്ജുവിനെ പരിഗണിക്കുന്നത്.
സൺ പിക്‌ചേഴ്സ് നിർമ്മിക്കുന്ന പുതിയ സൂപ്പർസ്റ്റാർ ചിത്രത്തെക്കുറിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. എന്നാൽ സിനിമയുടെ പേരോ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.