വിക്രമിന് വില്ലന്‍ ഇര്‍ഫാന്‍ പത്താന്‍ !

Irfan Pathan, A R Rahman, Vikram, ഇര്‍ഫാന്‍ പത്താന്‍, വിക്രം, എ ആര്‍ റഹ്മാന്‍
സേറ ജീന്‍| Last Modified തിങ്കള്‍, 14 ഒക്‌ടോബര്‍ 2019 (21:31 IST)
ചിയാന്‍ വിക്രം നായകനാകുന്ന തമിഴ് ചിത്രത്തില്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍ വില്ലനാകുന്നു. അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ഈ ആക്ഷന്‍ ത്രില്ലറിന് സംഗീതം ഒരുക്കുന്നത് എ ആര്‍ റഹ്‌മാനാണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ആരംഭിച്ചു.

വിക്രം 25 ഗെറ്റപ്പുകളില്‍ എത്തുന്നു എന്നതാണ് ഇനിയും പേര് നിശ്ചയിച്ചിട്ടില്ലാത്ത ഈ സിനിമയുടെ പ്രത്യേകത. പ്രിയ ഭവാനി ശങ്കര്‍ ആയിരിക്കും ഈ സിനിമയിലെ നായിക.

അടുത്തവര്‍ഷം വേനല്‍ക്കാലത്ത് പ്രദര്‍ശനത്തിനെത്തുന്ന സിനിമ നിര്‍മ്മിക്കുന്നത് വയാകോം 18 സ്റ്റുഡിയോസും സെവന്‍ സ്ക്രീന്‍ സ്റ്റുഡിയോയും ചേര്‍ന്നാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :