നടിയെ ആക്രമിച്ച കേസ്; കുഞ്ചാക്കോ ബോബനെതിരെ വാറന്റ്

ചിപ്പി പീലിപ്പോസ്| Last Updated: ശനി, 29 ഫെബ്രുവരി 2020 (10:24 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ട് പൊയി ആക്രമിച്ച കേസിൽ സാക്ഷിയായ നടന്‍ കുഞ്ചാക്കോ ബോബന് കോടതി വാറന്റ് പുറപ്പെടുവിച്ചു. കേസിലെ വിചാരണ കഴിഞ്ഞ രണ്ട് ദിവസമായി നടന്നിരുന്നു. വിസ്താരത്തിനായി വെള്ളിയാഴ്ച കോടതിയില്‍ എത്താന്‍ താരത്തിനു നേരത്തേ സമന്‍സ് നല്‍കിയിരുന്നു. എന്നാൽ താരം ഇതിനെത്താതിരുന്നതിനെ തുടർന്നാണ് നടപടി.

എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് ആണ് വാറന്റ് പുറപ്പെടുവിച്ചത്. ബെയ്‌ലബിള്‍ വാറന്റ് ആണിത്. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട് കൊടൈക്കനാലിൽ ആണുള്ളത്. ഇതാണ് എത്താൻ കഴിയാതിരുന്നത്. ഇക്കാര്യം താരം കോടതിയെ അറിയിച്ചിരുന്നു. തുടര്‍ന്ന് അടുത്തമാസം 4ന് ഹാജരാകാന്‍ കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

കുഞ്ചാക്കോ ബോബനെക്കൂടാതെ മറ്റ് സാക്ഷികളായ ഗീതു മോഹന്‍ദാസ്, സംയുക്ത വര്‍മ്മ, എന്നിവര്‍ക്കും വിസ്താരത്തിനായി എത്താൻ സമൻസ് ഉണ്ടായിരുന്നു. ഇവരെല്ലാം കോടതിയിൽ എത്തുകയും ദിലീപിനെതിരായി മൊഴി നൽകുകയും ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :