‘10 ശതമാനം മാത്രമാണ് ചാൻസ്, പക്ഷേ ഞാൻ തിരിച്ച് വരും’; ആത്മവിശ്വാസത്തോടെ നന്ദു മഹദേവ

ചിപ്പി പീലിപ്പോസ്| Last Modified ഞായര്‍, 1 മാര്‍ച്ച് 2020 (10:51 IST)
ക്യാന്‍സറിനോട് പോരുതി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. ശരീരത്തിൽ പലയിടങ്ങളിലായി പലപ്പോഴും അവനെ ഉപദ്രവിച്ച് കൊണ്ടേയിരുന്നു. അപ്പോഴൊക്കെ, ആത്മവിശ്വാസം കൈവിടാതെ പ്രതീക്ഷയോടെയാണ് നന്ദു ക്യാൻസറിനോട് പൊരുതിയത്. വീണ്ടും ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തി നന്ദു ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇപ്പൊൾ വീണ്ടും കീമോ ചെയ്ത് മുടി കൊഴിഞ്ഞ ചിത്രം പങ്ക് വെച്ചിരിക്കുകയാണ് നന്ദു. ഒപ്പം കുറിപ്പും. നന്ദുവിന്റെ പോസ്റ്റ് ഇങ്ങനെ:

വീണ്ടും പഴയ രൂപത്തിലേക്ക് !!!

ഞാനെന്ന സിനിമയുടെ ഒരു പകുതി അവസാനിക്കുന്നു..!!

ചങ്കുകളോട് വ്യക്തമായ തുറന്ന് പറച്ചിലുകളോടെ രണ്ടാം പകുതി ആരംഭിക്കുകയാണ്..!!

വസന്തകാലത്തിന് മുമ്പ് ചില വൃക്ഷങ്ങൾ ഇല പൊഴിക്കുന്നത് കണ്ടിട്ടില്ലേ..
അതുപോലെ വരാൻ പോകുന്ന വസന്തത്തിന് മുന്നോടിയായി ഞാനും ഇല പൊഴിക്കുകയാണ്..!!

ഈ ജന്മത്തിൽ ഇനി എന്തൊക്കെ വേദന അനുഭവിക്കാൻ വിധിയുണ്ടെങ്കിലും ഇങ്ങനെ ചിരിച്ചുകൊണ്ട് മുന്നോട്ട് പോകാനാണ് തീരുമാനം...!

ശാസ്ത്രത്തിന്റെ കണക്കുകളിൽ കേവലം 10 ശതമാനം മാത്രമാണ് തിരികെ സാധാരണ ജീവിതത്തിലേക്ക് വരാനുള്ള സാധ്യത
ബാക്കി 90 ശതമാനം ആത്മാവിശ്വാസവുമായി ഞാൻ മെഡിക്കൽ സയൻസിന്റെയും സർവ്വേശ്വരന്റെയും മുന്നിൽ നിൽക്കുകയാണ്..!!

പക്ഷെ 100 ശതമാനം ഉറപ്പായും ഞാൻ തിരികെ വരും !!
ഉറച്ച വിശ്വാസവും ഈ ആത്മവിശ്വാസവും പലവട്ടം അത്ഭുതങ്ങൾ പ്രവർത്തിച്ച ശരീരമാണ് എന്റേത്..!!

ഈ പോരാട്ടത്തിൽ ഞാൻ ജയിക്കുക തന്നെ ചെയ്യും..!!

ഇനി ഒരു പക്ഷേ മറിച്ചായാൽ
ഞാൻ തോറ്റു എന്നൊരിക്കലും എന്റെ ചങ്കുകൾ പറയരുത്..!!
പകരം..
ഏത് അവസ്ഥയിൽ ആയാലും മരണം തന്നെ മുന്നിൽ വന്ന് നിന്നാലും ഇങ്ങനെ കരളുറപ്പോടെ ചെറുപുഞ്ചിരിയോടെ അതിനെ നേരിടണം..
ഞങ്ങളൊക്കെ ഈ അവസ്ഥയിലും എത്ര സന്തുഷ്ടരാണ്..
ജീവിതം ഓരോ നിമിഷവും ആസ്വദിച്ചു ജീവിച്ചു തന്നെ മരിക്കണം എന്ന നമ്മുടെയൊക്കെ ആശയമാണ് ചർച്ച ചെയ്യേണ്ടത്..!!

ആ മനോനിലയാണ് എല്ലാ മനസ്സുകളിലേക്കും പകർത്തേണ്ടതും പറഞ്ഞു കൊടുക്കേണ്ടതും !!

സ്നേഹിച്ചാൽ ചങ്ക് അടിച്ചുകൊണ്ടുപോകുന്ന , സ്നേഹത്തോടെ കൈപ്പറ്റിയാൽ പിന്നെ ഒരിക്കലും വിട്ടു പോകാത്ത ഈ മാൻഡ്രെക്കിന്റെ മൊട്ടത്തല വീണ്ടും ന്റെ പ്രിയപ്പെട്ടവരെ ഏല്പിക്കുകയാണേ..

സ്നേഹം ചങ്കുകളേ...!!

NB : മെസഞ്ചറിൽ ഒത്തിരി msg വന്നിട്ട് ബ്ലോക്ക് ആണ്..
ചങ്കുകൾക്ക് എന്തെങ്കിലും ചോദിക്കാനുണ്ടെങ്കിൽ കമന്റ് ചെയ്താൽ മതി ട്ടോ...
കമന്റ് ബോക്‌സിൽ ചാറ്റ് ചെയ്യാം..
സുഖമാണോ എല്ലാവർക്കും ?



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ ...

മാര്‍ക്കോ കാണാനുള്ള മനഃശക്തി ഇല്ല, ഫാമിലി ഓഡിയന്‍സ് ആ സിനിമയ്ക്ക് കയറില്ല: മെറിന്‍ ഫിലിപ്പ്
സിനിമ തിയേറ്ററിൽ നിന്നും 100 കോടിയിൽ അധികം കളക്ട് ചെയ്തിരുന്നു.

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും ...

സൽമാൻ ഖാൻ-അറ്റ്ലീ ചിത്രം ഉപേക്ഷിക്കാനുള്ള കാരണം കമൽ ഹാസനും രജനികാന്തും?
ഷാരൂഖ് ഖാനൊപ്പം ഒന്നിച്ച ‘ജവാന്‍’ സൂപ്പര്‍ ഹിറ്റ് ആയതോടെ ബോളിവുഡിലും ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ...

അവാർഡ് കണ്ടിട്ടല്ല കണ്ണെഴുതി പൊട്ടും തൊട്ടും ചെയ്തത്, സിനിമ ജീവിതത്തിൽ കടപ്പെട്ടിരിക്കുന്നത് അദ്ദേഹത്തോട്: മഞ്ജു വാര്യർ
രണ്ടാം വരവിലും തന്റെ സ്ഥാനം കൈവിടാത്ത നടിയാണ് മഞ്ജു വാര്യർ. ഇപ്പോൾ ഡെന്നിസ് ജോസഫ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് ...

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്; ഇന്ന് കൂടിയത് 440 രൂപ
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് വര്‍ദ്ധനവ്. ഇന്ന് 440 രൂപയാണ് പവന് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് ...

ഡൽഹിയിൽ ഒരു പണിയുമില്ല, അതാണ് തിരുവനന്തപുരത്ത് തമ്പടിച്ചിരിക്കുന്നത്. ആശാ വർക്കർമാരുടെ സമരത്തിൽ ഇടപ്പെട്ട സുരേഷ് ഗോപിയെ പരിഹസിച്ച് ജോൺബ്രിട്ടാസ് എം പി
കേന്ദ്രവും സംസ്ഥാനവും തമ്മിലെ തര്‍ക്കം തീര്‍ത്ത് പ്രശ്‌നം പരിഹരിക്കണമെന്നാണ് ആശാ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ...

ഫയലുകള്‍ നീങ്ങും അതിവേഗം; 'കെ സ്യൂട്ട്' ഡിജിറ്റല്‍ ഗവേര്‍ണന്‍സിന്റെ കേരള മോഡല്‍
കെ സ്യൂട്ട് പൊതു ജനങ്ങള്‍ക്കായുള്ള ഒരു പ്ലാറ്റ്‌ഫോം അല്ല. എന്നാല്‍ ഫലത്തില്‍ അതിന്റെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ...

ഭർത്താവുമായുള്ള പിണക്കം മാറ്റാൻ പൂജ വേണം, ജ്യോത്സ്യനെ ഹണിട്രാപ്പിലാക്കി കുടുക്കി കവർച്ച, പിന്നാലെ അറസ്റ്റ്
മഞ്ചേരി സ്വദേശിനിയും ഗൂഡല്ലൂരില്‍ താമസക്കാരിയുമായ മൈമുന(44), കുറ്റിപ്പുറം പാറക്കാല്‍ എസ് ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: ...

മലപ്പുറത്ത് വവ്വാലുകള്‍ കൂട്ടത്തോടെ ചത്തുവീണ സംഭവം: സാംപിളുകള്‍ പരിശോധനയ്ക്കയച്ചു
സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചത്