കൂടത്തായി കൊലപാതകങ്ങളിൽ ഷാജുവിന്റെ ആദ്യ ഭാര്യ സിലിയേയും മകൾ ആൽഫൈനേയും ഇല്ലാതാക്കാൻ പ്ലാൻ ചെയ്തതിനെ കുറിച്ച് ഷാജുവിന് അറിയാമായിരുന്നുവെന്ന് മുഖ്യപ്രതി ജോളിയുടെ മൊഴി. വിവാഹത്തില്‍ പങ്കെടുത്തതിന് ശേഷം ഷാജുവിനോടും ജോളിയോടും ഒപ്പം ആശുപത്രിയില്‍ എത്തിയപ്പോഴാണ് സിലി മരിക്കുന്നത്. സിലിയുടെ മരണശേഷം എവരിതിങ് ഈസ് ക്ലിയർ എന്ന് ജോളി ഷാജുവിന്റെ ഫോണിലേക്ക് സന്ദേശമയച്ചിരുന്നു. ഷാജുവിനോട് അധികം അടുപ്പം വേണ്ട എന്ന സിലിയുടെ അടുപ്പിച്ചുള്ള മുന്നറിയിപ്പും ഭീഷണിയുമാണ് കാര്യങ്ങൾ കൊലപാതകത്തിലേക്ക് നയിച്ചത്....