തുമ്പി എബ്രഹാം|
Last Modified ബുധന്‍, 23 ഒക്‌ടോബര്‍ 2019 (11:22 IST)
വട്ടിയൂര്‍കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി എസ് സുരേഷിന് വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നതിനിടെ നടനും എംപിയുമായ സുരേഷ് ഗോപിക്ക് വീട്ടമ്മ നൽകിയ മറുപടി വൈറലാകുന്നു.
എസ് സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്.
സാറ് മത്സരിക്കുകയാണെങ്കില്‍ വോട്ടിടാമെന്നും അല്ലാതെ സിപിഐഎം സ്ഥാനാര്‍ത്ഥിയല്ലാത്ത മറ്റൊരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നുമാണ് വീട്ടമ്മ പറയുന്നത്. ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.
ഇതോടെ ഞാന്‍ അത് ബഹുമാനിക്കുന്നു എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.