അനുബന്ധ വാര്ത്തകള്
- 'കൂടത്തായിയിൽ' ഞെട്ടി പാകിസ്ഥാനും; കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്ത് പാക് മാധ്യമങ്ങളും
- 'പെരുച്ചാഴിയെ കൊല്ലാനെന്ന് പറഞ്ഞാണ് മാത്യു സയനൈഡ് വാങ്ങിയത്'; താൻ നിരപരാധിയാണെന്ന് പ്രജുകുമാർ മാധ്യമങ്ങളോട്
- പിടിവീഴുമെന്ന് മണത്തറിഞ്ഞു, പിടിയിലാകും മുൻപ് ജോളി വക്കീലിനെ ഏർപ്പെടുത്തി? ആവശ്യമറിയിച്ച് ലീഗ് നേതാവിനെ വിളിച്ചു
- ജോളിയുമായി അടുത്ത സൌഹൃദമെന്ന് ജോണ്സണ്, സിനിമയ്ക്കും വിനോദയാത്രയ്ക്കും പോയെന്ന് മൊഴി
- ജോളിക്ക് 11 കാമുകന്മാർ, 3 മൊബൈൽ ഫോൺ; അന്തംവിട്ട് നാട്ടുകാർ
ജോളിയടക്കം മൂന്ന് പ്രക്തികളെ ആറ് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു, പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകും
താമരശേരി: കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യ പ്രതി ജോളി ജോസഫിനെ ഉൾപ്പടെ മൂന്ന് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. താമരശേരി ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മൂന്ന് പ്രതികളെയും ആറു ദിവസത്തേക്കാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. ഈ മാസം പതിനാറിന് കേസ് വീണ്ടും പരിഗണിക്കും.
പ്രതികൾ നൽകിയ ജാമ്യാപേക്ഷയിലും 16ന് കോടതി പരിഗണിക്കും. പൊലീസിന്റെ ഭാഗത്തുനിന്നും പ്രശ്നങ്ങൾ നേരിടുന്നതായോ മറ്റോ പ്രതികൾ കോടതിയിൽ പരാതികൾ ഉന്നയിച്ചില്ല. 15 ദിവസം കസ്റ്റഡിയിൽ വേണം എന്നാണ് കോടതിയിൽ പൊലീസ് ആവശ്യപ്പെട്ടത്. എന്നാൽ കോടതി 6 ദിവസമാണ് അനുവദിച്ചത്.
കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതികളെ വടകര എസ്പി ഓഫിസിലെത്തിച്ച് ചോദ്യം ചെയ്യും. ഇതിനു ശേഷമായിരിക്കും തെളിവെടുപ്പിനായി കൊണ്ടുപോവുക. കോടതിയിൽനിന്നും നേരെ ജോളിയെയും പ്രജികുമാറിനെയും വൈദ്യ പരിശോധനക്കായി താമരശേരി തലൂക്ക് ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. മാത്യുവിനെ വൈദ്യ പരിശോധനക്ക് വിധേയനാക്കിയ ശേഷമാണ് കോടതിയിൽ ഹാജരാക്കിയത്.