25കാരിയായ അധ്യാപികയും 18കാരനായ വിദ്യാർത്ഥിയും തമ്മിൽ അവിഹിത ബന്ധം, അധ്യാപികയുമായി പലതവണ ലൈംഗിമായി ബന്ധപ്പെട്ടുവെന്ന് വിദ്യാർത്ഥി

Last Modified വെള്ളി, 15 മാര്‍ച്ച് 2019 (15:07 IST)
ജോർജിയ: അധ്യാപിക വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടുന്നു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജോർജിയയിലെ ഒരു വിദ്യാർത്ഥിയുടെ അമ്മ. വിദ്യാർത്ഥി തുടർച്ചയായി സ്കൂളിൽ വരാത്തതിനെക്കുറിച്ച് കുട്ടിയുടെ അമ്മയോട് ആരാഞ്ഞപ്പോഴാണ് അധ്യാപിക വിദ്യാർത്ഥിയുമായി ലൈംഗിക ബന്ധം പുലർത്തുന്നതിനാലാണ് മകനെ സ്കൂളിൽ അയക്കാത്തത് എന്ന് അമ്മ വ്യക്തമാക്കിയത്.

സ്കൂളിലെ 25കാരിയായ മുൻ അധ്യാപിക തന്റെ മകനെ ഇരയാക്കി എന്ന് ഇവർ വ്യക്തമാക്കി. ഒരു അധ്യാപിക ഇത്തരമൊരു കാര്യം ചെയ്യും എന്ന് താൻ കരുതിയില്ലാ എന്നായിരുന്നു വിദ്യാർത്ഥിയുടെ അമ്മയുടെ പ്രതികരണം. അധ്യാപികയുമായി മൂന്ന് തവണ സ്കൂളിന് പുറത്തുവച്ച് ലൈംഗിക ബന്ധത്തിലേർപ്പെട്ടതായി വിദ്യാർത്ഥി അന്വേഷണ സംഘത്തിന് മൊഴി നൽകി.

വിദ്യാർത്ഥിക്ക് ഇപ്പോൾ 18 വയസാണ് പ്രായം. 17 വയസുള്ളപ്പോഴാണ് അധ്യാപിക തന്റെ മകനെ ഇരയാക്കിയത് എന്നും അധ്യാപികയെ കുഴപ്പത്തിലാക്കേണ്ട എന്നുകരുതിയാണ് മകൻ ഇത് രഹസ്യമാക്കിവച്ചത് എന്നും വിദ്യാർത്ഥിയുടെ അമ്മ അന്വേഷണ സംഘത്തിന് മൊഴി നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :